വാറന്റി വ്യവസ്ഥകൾ വ്യക്തമായി അച്ചടിക്കണം: ഉപഭോക്തൃ കോടതി

കൊച്ചി: നിബന്ധനകളും വാറന്റി വ്യവസ്ഥകളും അവ്യക്തവും വായിക്കാന്‍ കഴിയാത്തതുമാണെങ്കില്‍ ഉപഭോക്താവിന് അതു ബാധകമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഉപഭോക്താവിന്റെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണിത്. കൊറിയര്‍ ഏജന്‍സിയുടെ നിബന്ധനകള്‍ ഉപഭോക്താവിനു വായിക്കാന്‍ കഴിയുന്ന വിധത്തില്‍ വ്യക്തമായി അച്ചടിക്കണമെന്നും ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ അംഗങ്ങളുമായ ബെഞ്ച് നിര്‍ദേശിച്ചു. കലൂര്‍ സ്വദേശി അനില്‍കുമാര്‍ മേനോന്, ഡിടിഡിസി കൊറിയര്‍ ഏജന്‍സിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ഉള്‍പ്പെടെ കൊറിയര്‍ ഏജന്‍സി പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നു കോടതി നിര്‍ദേശം നല്കി. ഉപഭോക്താവിനു വായിക്കാന്‍ കഴിയുന്ന വിധത്തില്‍ വ്യക്തമായി നിബന്ധനകള്‍ അച്ചടിക്കാന്‍ കൊറിയര്‍ കമ്പനിക്ക് നിര്‍ദേശവും നല്കി.

Source link