കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ച് 5,590 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ നിലവിലെ റിക്കാര്‍ഡ് വില മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്നുള്ളതാണ്. ഏതു കുറവിലും സ്വര്‍ണം വാങ്ങിക്കുന്ന നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുകയും പിന്നീട് 30-40 ഡോളര്‍ കുറയുമ്പോള്‍ വീണ്ടും വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. ഇതിനാല്‍ വിലനിലവാരം വലുതായി കുറയുന്നില്ല. മാത്രമല്ല, സാങ്കേതികമായി സ്വര്‍ണവില ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡിലാണ്. അമേരിക്കന്‍ സമ്പദ്ഘടനയുടെ പ്രശ്നങ്ങളോ പലിശനിരക്ക് സംബന്ധിച്ച വാര്‍ത്തകളോ ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ വാങ്ങല്‍ നിര്‍ത്തിവച്ചതോ ഒന്നും സ്വര്‍ണവിലയെ സ്വാധീനിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സാങ്കേതികമായി 2,350 ഡോളറിനു മുകളില്‍ നില്ക്കുന്ന സ്വര്‍ണവില ഔൺസിനു 2375-85 ലേക്കു നീങ്ങാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.

Source link