CINEMA

മോഹൻലാൽ മുതൽ അഭിരാമി വരെ; യോഗ ചെയ്ത് താരങ്ങളും

മോഹൻലാൽ മുതൽ അഭിരാമി വരെ; യോഗ ചെയ്ത് താരങ്ങളും | Mohanlal Yoga

മോഹൻലാൽ മുതൽ അഭിരാമി വരെ; യോഗ ചെയ്ത് താരങ്ങളും

മനോരമ ലേഖകൻ

Published: June 21 , 2024 01:43 PM IST

Updated: June 21, 2024 01:52 PM IST

1 minute Read

നികിത ദത്ത, അഭിരാമി, മോഹൻലാൽ

യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി താരങ്ങളുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മുതൽ ബോളിവുഡിന്റെ ശിൽപ്പഷെട്ടി വരെ യോഗയുടെ ആരാധകരാണ്. യോഗദിനത്തോട് അനുബന്ധിച്ച് ഇവരെല്ലാം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുമായി എത്തി.

യോഗാസനത്തിലിരക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ‘‘എല്ലാവർക്കും യോഗാദിനാശംസകൾ! ശ്വസിക്കുക, ഒഴുകുക, ശക്തവും ആരോഗ്യകരവുമായിരിക്കുക’’ എന്ന കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. എല്ലാ വർഷവും യോഗ ദിനത്തിൽ ആശംസയുമായി മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. 

പതിവു പോലെ ഇത്തവണയും മോഹൻലാൽ പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ ശ്രദ്ധനേടി. നിരവധി ആരാധകരാണ് താരത്തിന്റെ മെയ് വഴക്കത്തെയും ആരോഗ്യ പരിപാലനത്തെയും അഭിനന്ദിച്ച് കമന്റ് പങ്കുവയ്ക്കുന്നത്. 

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും യോഗ ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. ‘‘യോഗ, നമ്മുടെ സമ്പന്നമായ ഇന്ത്യൻ പൈതൃകത്തിൽ നിന്നുള്ള സമ്മാനം ലോകത്തിന്. യോഗ ശാരീരിക വ്യായാമം മാത്രമല്ല; മനസ്സിനും ശരീരത്തിനും ആത്മാവിനുമിടയിൽ ഐക്യം വളർത്തിയെടുക്കുന്ന, സമഗ്രമായ ക്ഷേമത്തിലേക്കുള്ള ഒരു യാത്രയാണിത്.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.

English Summary:
From Mohanlal to Hema Malini, celebs honour International Yoga Day 2024

26pjuorbsplo54e1a600lccgp1 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sureshgopi mo-entertainment-common-bollywoodnews


Source link

Related Articles

Back to top button