KERALAMLATEST NEWS

പ്രഥമ മഹാലക്ഷ്മി പുരസ്കാരം ഡോ.എ.മാർത്താണ്ഡ‌പിള്ളയ്ക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രം ഏർപ്പെടുത്തിയ പ്രഥമ മഹാലക്ഷ്മി പുരസ്കാരത്തിന് അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ ഡോ.എ.മാർത്താണ്ഡപിള്ള അർഹനായി. ആരോഗ്യമേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഉത്സവത്തോടനുബന്ധിച്ച് 23ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്തിപത്രവും പ്രത്യേകമായി രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്കാരംനൽകും.


Source link

Related Articles

Back to top button