57ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; യോഗ വിഡിയോയുമായി ലിസി | Lissy Yoga Video
57ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; യോഗ വിഡിയോയുമായി ലിസി
മനോരമ ലേഖകൻ
Published: June 21 , 2024 10:23 AM IST
1 minute Read
ലിസി
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവച്ച് നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പു പറയുന്നു. അമ്പത്തിയേഴാം വയസ്സിലും വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം.
ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കല്യാണി അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ വിഎഫ്എക്‌സിലേക്കായിരുന്നു സിദ്ധാര്‍ത്ഥ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
English Summary:
Lizzy Shares Insightful Yoga Practice Video, Promises Life-Changing Benefits
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-lissy-lakshmi f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5jtitfopacti70aceuihoi0lj9
Source link