ഇൻഡെൽ മണിക്ക് 55.75 കോടി ലാഭം
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽ മണി 2023-24 വർഷം ലാഭത്തിൽ വർധന രേഖപ്പെടുത്തി. 55. 75 കോടി രൂപയാണു ലാഭം. മുൻവർഷം ലാഭം 29. 19 കോടിയായിരുന്നു. മൊത്തം പ്രവർത്തനവരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 56 ശതമാനം വർധിച്ച് 289.01 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തികവർഷം ഇത് 185.23 കോടി രൂപയായിരുന്നു. 1800 കോടി രൂപയുടെ ആസ്തികൾ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. 6000 കോടിയോളം രൂപയുടെ വായ്പകൾ പ്രതിവർഷം വിതരണം ചെയ്യുന്നു. വായ്പകളിൽ 91 ശതമാനവും സ്വർണവായ്പയാണ്. പുതിയ ഇടപാടുകാരുടെയും ശാഖകളുടെയും എണ്ണത്തിലുണ്ടായ വളർച്ചയുടെ ഫലമാണ് ലാഭത്തിലെ മുന്നേറ്റമെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും എംഡിയുമായ ഉമേഷ് മോഹനൻ പറഞ്ഞു.

Source link