KERALAMLATEST NEWS

പൊലീസ് അല്ലല്ലോ എന്ന ചിന്ത വേണ്ട, ഇവരെ തൊട്ടാൽ വിവരമറിയും

കൊച്ചി: “നിയമലംഘനത്തിന് നടപടി സ്വീകരിച്ചപ്പോൾ അപായപ്പെടുത്താൻ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് ” ഗതാഗത നിയന്ത്രണങ്ങൾക്കായി നിയോഗിച്ച ഹോം ഡാർഡുകൾ നേരിടുന്ന വെല്ലുവിളികൾ എത്രത്തോളമെന്ന് കലൂർ ജംഗ്ഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഹോംഗാർഡ് പി. മണികണ്ഠന്റെ വാക്കുകളിൽ വ്യക്തം. ഇക്കഴിഞ്ഞ ആറിനാണ് ജില്ലയിൽ ഹോം ഗാർഡിന് നേരെ ഡ്രൈവന്മാരുടെ മോശം പെരുമാറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത്.

രാവിലെ ഫോർട്ടുകൊച്ചിയിൽ നിന്ന് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്, കലൂർ ജംഗ്ഷനിൽ നിയമം ലംഘിച്ച് നിറുത്തി ആളെക്കയറ്റിയതായിരുന്നു തുടക്കം. ബസ് നിറുത്തിയതോടെ ഗതാഗതം കുരുക്കിലായി. ഓടിയെത്തിയ മണികണ്ഠൻ ജോലിയുടെ ഭാഗമായി ബസിന്റെ ഫോട്ടോ മൊബൈലിൽ പകർത്തി. ക്ഷുഭിതനായ ഡ്രൈവർ മണികണ്ഠനെ അപായപ്പെടുത്താനായി ബസ് മുന്നോട്ടെടുക്കുകയായിരുന്നു. “കാൽമുട്ടിൽ ബസ് വന്നിടിച്ചിച്ചപ്പോൾ ആകെ ഭയന്നുപോയി. വീണ്ടും ബസിന്റെ ചിത്രമെടുത്തതോടെ യാത്രക്കാർ കേൾക്കെ ഡ്രൈവർ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു. പൊലീസല്ലല്ലോ, വെറും ഹോംഗാർഡ് അല്ലേയെന്ന് ആക്ഷേപിച്ചപ്പോൾ മനസ് തളർന്നുപോയി. മണികണ്ഠൻ കേരളകൗമുദിയോട് പറഞ്ഞു.

മണികണ്ഠന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സ്വകാര്യ ബസിനെതിരെ കേസെടുത്തു. തൊട്ടടുത്ത ദിവസം ബസ് ഉടമ സ്റ്റേഷനിലെത്തി പിഴയടച്ചു. ഡ്രൈവ‌ർക്കെതിരെ നടപടി ഉണ്ടായില്ല.

പട്ടാളക്കാരാണ് പണിപാളും

നി​യ​മ​ലം​ഘന​ത്തി​ന് ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ ​ഹോം​ഗാ​ർ​ഡു​ക​ളെ​ ​കൈയേറ്റം​ ​ചെ​യ്യാ​നോ​ ​അ​സ​ഭ്യം​ ​പ​റ​യാ​നോ​ ​മു​തി​ർ​ന്നാ​ൽ​ ​പ​ണി​പാ​ളും.​ ​ജി​ല്ല​യു​ടെ​ ​മു​ക്കി​ലും​ ​മൂ​ല​യും​ ​ഡ്യൂ​ട്ടി​ ​ചെ​യ്യു​ന്ന​വ​രി​ൽ​ ​ബ​ഹു​ഭൂ​രി​ഭാ​ഗ​വും​ ​മു​മ്പ് ​രാ​ജ്യ​ത്തെ​ ​കാ​ത്ത​ ​പ​ട്ടാ​ള​ക്കാ​രാ​ണ്.​ ​നേ​വി,​ ​പാ​ര​മി​ലി​ട്ട​റി,​ ​മി​ലി​ട്ട​റി​ ​എ​ന്നി​വ​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​വ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഇ​വ​രെ​ ​ഹോം​ ​ഗാ​ർ​ഡു​ക​ളാ​യി​ ​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലെ ഹോം ഗാർഡുകളുടെ എണ്ണം 400

“സ്വകാര്യ ബസ് ഡ്രൈവർമാർ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ട്രാഫിക് നിർദ്ദേശങ്ങൾ പലപ്പോഴും ലംഘിച്ച് മുന്നോട്ട് പോകുന്ന പ്രവണതയാണ് കാട്ടുന്നത്. ഗതാഗതനിയന്ത്രണത്തിന് മാത്രമായാണ് ഹോംഗാർഡുകളെന്ന ധാരണയാണ് പൊതുവേ. എത്ര ആക്ഷേപം നേരിട്ടാലും ഗതാഗതനിയമം ലംഘിക്കുന്നവർക്ക് എതിരെ ഒരുചുവടുപോലും പിന്നോട്ടുപോകില്ല.- ഷാജി, എറണാകുളം ജില്ലാ പ്രസിഡന്റ്, കേരള ഹോം ഗാർഡ് അസോസിയേഷൻ


Source link

Related Articles

Back to top button