തിരുവനന്തപുരം: ബക്രീദിനോട് അനുബന്ധിച്ച് കേരളകൗമുദിയും ഇ ത്രീ ഇവെന്റും ചേർന്നൊരുക്കിയ റിഥം ഒഫ് അറേബ്യ മെഗാ ഷോ പ്രവാസി മലയാളികൾക്ക് നവ്യാനുഭവമായി. പിന്നണി ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ നയിച്ച ഗാനസന്ധ്യയിൽ സിനിമാ ടെലിവിഷൻ രംഗത്തെ താരങ്ങൾ അണിനിരന്നു. ഷാർജ എക്‌സ്‌പോ സെന്റററിൽ നടന്ന പരിപാടി എസ്.എൻ.ഡി.പി യോഗം യു.എ.ഇ ചാപ്റ്റർ ചെയർമാൻ എം.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പിന്നാക്ക ജന വിഭാഗങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്ന പത്രം കേരളകൗമുദി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി അദ്ധ്യക്ഷത വഹിച്ചു. ജെ.കെ.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ കോശി ജോൺ മുഖ്യപ്രഭാഷണം നടത്തി. മാസ് യു.എ.ഇ സെക്രട്ടറി ബിനു കോറം, അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ. ആഷിഖ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രതിനിധി പ്രഭാകരൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു.ഡോ.സുധാകരൻ,ജെ.ആർ.സി ബാബു,ഗുരു വിചാരധാര പ്രസിഡന്റ് പി.ജി.രാജേന്ദ്രൻ,ശ്യാം പ്രഭു,മലബാർ ഗോൾഡിന്റെ ഡയറക്ടർ ചാക്കോ ഊളക്കാടൻ,ഷാജി,കേരളകൗമുദി ചീഫ് മാനേജർ എസ്.വിമൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൗമുദി ടി.വി മിഡിൽ ഈസ്റ്റ് റീജിയണൽ മാനേജർ ബിനു മനോഹർ സ്വാഗതവും കൗമുദി ടി.വി മാർക്കറ്റിംഗ് ജനറൽ മാനേജർ സുധീർ കുമാർ നന്ദിയും പറഞ്ഞു. ഗാനസന്ധ്യയ്‌ക്കൊപ്പം കൗമുദി ടി.വി അളിയൻസിലെ താരങ്ങളായ അനീഷ് രവി,റിയാസ് നർമ്മകല,മഞ്ജു പത്രോസ്,സൗമ്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഹാസ്യ പരിപാടിയും നടി കൃഷ്ണപ്രഭയും സംഘവുമൊരുക്കിയ നൃത്ത പരിപാടിയും ആഘോഷരാവിന് കൊഴുപ്പേകി.
Source link