വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി


ജോ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗ്: ​​​വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ എം​​​പി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടു. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് അ​​​ല​​​യ​​​ൻ​​​സ് (ഡി​​​എ) പാ​​​ർ​​​ട്ടി അം​​​ഗം റെ​​​നാ​​​ൾ​​​ഡോ ഗൗ​​​സ് ആ​​​ണു ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​പ്പെ​​​ട്ട ആ​​​ഫ്രി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് (എ​​​എ​​​ൻ​​​എ​​​സി) പാ​​​ർ​​​ട്ടി ഡി​​​എ​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണു സം​​​ഭ​​​വം. ഇ​​​യാ​​​ൾ ക​​​റു​​​ത്ത​​​ വം​​​ശ​​​ജ​​​രെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ക‌​​​യും കൊ​​​ല്ല​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത വീ​​​ഡി​​​യോ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ഡി​​​യോ​​​ക​​​ൾ വ്യാ​​​ജ​​​മ​​​ല്ലെ​​​ന്നു ഡി​​​എ നേ​​​തൃ​​​ത്വം ക​​​ണ്ടെ​​​ത്തി. വെ​​​ള്ള​​​ക്കാ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​ണു ഡി​​​എ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്നു​​​ണ്ട്.


Source link

Exit mobile version