ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജൂൺ 21, 2024


ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. കുടുംബ പ്രശ്നങ്ങൾ മുതിർന്നവരുടെ സഹായത്തോടെ പരിഹരിക്കപ്പെടും. അവശ്യ സന്ദർഭങ്ങളിൽ സഹോദര സഹായം ലഭിക്കും. തൊഴിൽ ആവശ്യങ്ങൾക്കായി ഇന്ന് യാത്ര വേണ്ടി വരും. ചില രാശികളിലുള്ള വിദ്യാർത്ഥികൾക്കും ഗുണകരമായ ദിവസമാണ്. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനമാകാനിടയുണ്ട്. എന്നാൽ ചില കൂറുകാർക്ക് ഇന്ന് അത്ര നല്ല ഫലങ്ങളായിരിക്കില്ല. ഓരോ കൂറുകാർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും ലഭിക്കുക? വിശദമായി വായിക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ചില സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധ വേണം. പുതിയതായി ആരംഭിച്ച കാര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. ഇത് ആത്മവിശ്വാസം വർധിപ്പിക്കും. ചില ആളുകളിൽ നിന്ന് തിരികെ ഒന്നും പ്രതീക്ഷിക്കരുത്. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില കടങ്ങൾ തീർക്കാൻ സാധിക്കും. സഹോദരങ്ങളുടെ ഉപദേശം നിങ്ങൾക്ക് ഗുണം ചെയ്യും. കുട്ടികളുടെ പ്രവർത്തനത്തിൽ സന്തോഷമുണ്ടാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് നേട്ടം ഉണ്ടാകുന്ന ദിവസമാണ്. അറിവ് സമ്പാദിക്കുന്നതിനൊപ്പം പ്രകടനം മെച്ചപ്പെടുത്താൻ പല മികച്ച അവസരങ്ങളും ലഭിക്കുകയും ചെയ്യും. പരീക്ഷയ്ക്കായി നടത്തിയ കഠിനാദ്ധ്വാനത്തിന്റെ തക്ക ഫലം നിങ്ങൾക്ക് ലഭിക്കും. ബിസിനസോ മറ്റെന്തെങ്കിലും സംരംഭമോ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല സമയമാണ്. പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂലമായ ദിവസമല്ല. തിരക്ക് മൂലം പങ്കാളിക്കൊപ്പം സമയം ചെലവിടാനും സാധിക്കാതെ വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം തന്നെ അനാവശ്യ ചെലവുകളും ഉണ്ടാകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുന രാശിയിലെ അവിവാഹിതരായവർക്ക് നല്ല ആലോചന വരാനിടയുണ്ട്. ഇത് കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം നൽകും. ബിസിനസിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വഴി ലാഭം നേടാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾ നന്നായി കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. സഹോദര ഗുണം ഉണ്ടാകും. സുഹൃത്തുക്കളുമായി സമയം ചെലവിടും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ബിസിനസ് രംഗത്ത് പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങൾ ദൃഢമാകും. വർധിച്ചുവരുന്ന ചെലവുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി താറുമാറായേക്കും. ജോലിസ്ഥലത്തും പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. എന്നാൽ വെല്ലുവിളികളെയെല്ലാം വിജയകരമായി അതിജീവിക്കാൻ നിങ്ങൾക്ക് കഴിയും. പരുഷമായ പെരുമാറ്റവും സംസാരവും ഒഴിവാക്കണം. ആരോഗ്യ ശീലത്തിൽ ശ്രദ്ധ വേണം.ചിങ്ങം (മകം, പൂരം, ഉത്രം ¼)വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട ദിവസമാണ്. ബിസിനസിൽ നിന്ന് ആഗ്രഹിച്ച നേട്ടം ലഭിക്കും. കുടുംബ സ്വത്തുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കുന്നതാണ്. പ്രിയപ്പെട്ടവരുടെ സഹായത്തോടെ പൂർത്തിയാകാതെ കിടന്നിരുന്ന ജോലികൾ തീർക്കാൻ സാധിക്കും. സഹപ്രവർത്തകരോ ബന്ധുക്കളോ നിമിത്തം സമ്മർദകരമായ സാഹചര്യം ഉണ്ടാകാനിടയുണ്ട്. വലിയ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കണം. മാതൃഗുണം ഉണ്ടാകുന്ന ദിവസമാണ്. വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. ഉപരിപഠനത്തിന് യോഗ്യരായവർക്ക് ആഗ്രഹിച്ച വിഷയം തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കുന്നതാണ്. സംസാരത്തിലെ സൗമ്യത നിങ്ങൾക്ക് ഗുണം ചെയ്യും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെടും. പിതാവിന്റെ പിന്തുണ ലഭിക്കുന്നത് തുടരും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. പ്രണയജീവിതം മനോഹരമായി അനുഭവപ്പെടും. പുറത്തുനിന്ന് കഴിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ ഉദര പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല അവസരം ലഭിച്ചേക്കും. ജീവിത പങ്കാളിയുടെ പിന്തുണ ഉണ്ടാകുന്നത് നിങ്ങൾക്ക് വലിയ ആശ്വാസമാകും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടും. സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും വർധിക്കും. ബിസിനസ് രംഗത്ത് സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായം നിങ്ങളെ വലിയൊരു പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് മാറ്റമുണ്ടാകും. നിങ്ങളുടെ മികച്ച പ്രകടനത്തിൽ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ജോലി മാറാൻ ശ്രമിക്കുന്നവർക്ക് അതിന് യോജിച്ച സമയമല്ല. പുതിയ ജോലി ലഭിക്കാതെ ഇപ്പോഴുള്ളത് ഉപേക്ഷിക്കുകയുമരുത്. പ്രണയ ജീവിതം നയിക്കുന്നവർക്ക് മികച്ച അനുഭവം ഉണ്ടാകും. ഒരു സ്ത്രീ മുഖേന ജോലിസ്ഥലത്ത് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ഇന്ന് അനാവശ്യ ചെലവുകൾ ഉണ്ടാകാനിടയുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക സ്ഥിതി താറുമാറാകും. പഴയ ചില കടങ്ങൾ കുറച്ചെങ്കിലും വീട്ടാൻ സാധിച്ചേക്കും. പ്രധാന ഇടപാടുകൾ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെക്കുന്നതാണ് നല്ലത്. കുടുംബത്തോടൊപ്പം സമയം ചെലവിടാനും അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്താനും സാധിച്ചേക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ജോലിസ്ഥലത്തെ എതിരാളികളുടെ നീക്കങ്ങളെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. ഭാവി സുരക്ഷിതമാക്കാനുള്ള ശക്തമായ ശ്രമങ്ങൾ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. സമ്മർദ്ദം കുറയുന്നതായി അനുഭവപ്പെടും. ബിസിനസിലെ നിങ്ങളുടെ അനുഭവ പരിചയം ചിലർക്ക് സഹായകരമാകും. പങ്കാളിയുടെ നിർദ്ദേശങ്ങൾ നിങ്ങൾക്ക് ഏതെങ്കിലും അവസരത്തിൽ ഗുണകരമാകും. സാമ്പത്തികം മെച്ചപ്പെടും. സംവാദങ്ങൾ ചിലപ്പോൾ വഴക്കിലേയ്ക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. ആരോഗ്യ കാര്യത്തിൽ പ്രത്യേക കരുതൽ ആവശ്യമാണ്.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ്. ബിസിനസ് ആവശ്യത്തിന് നടത്തുന്ന യാത്ര ഫലം കാണും. ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം. വീട്ടിലെ മുതിർന്ന ആളുകളുമായി കൂടെ സംസാരിച്ച് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ മനസിന്റെ ഭാരം ലഘൂകരിക്കാൻ സഹായിക്കും. തീരാതെ കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉയർന്ന വിജയം നേടാനാകും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)പൊതുപ്രവർത്തകരുടെ ഇടപെടലുകൾ വിജയം കാണും. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാൻ അവസരമുണ്ടാകും. പ്രണയ ജീവിതം മനോഹരമായി അനുഭവപ്പെടും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ സംസാരത്തിലൂടെ പരിഹരിക്കാൻ സാധിക്കും. ചില സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരമുണ്ടാകും. ഇന്ന് തൊഴിൽ സംബന്ധമായി യാത്ര വേണ്ടി വരും. സന്താനങ്ങൾ മൂലം സന്തോഷിക്കാൻ അവസരമുണ്ടാകുന്നതാണ്. ദാമ്പത്യത്തിൽ ചെറിയ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാനിടയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)വളരെക്കാലമായി അപൂർണ്ണമാണ് കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്കിടയിൽ ഐക്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം. പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനുള്ള സാധ്യതയുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി നിങ്ങൾക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. പ്രണയ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. പഴയ തർക്കങ്ങൾ ഇന്ന് അവസാനിച്ചേക്കും. ഇത് വലിയ രീതിയിൽ നിങ്ങൾക്ക് ആശ്വാസകരമാകും.


Source link

Related Articles

Back to top button