WORLD

ഇറേനിയൻ വിപ്ലവഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു


ഒ​​​ട്ടാ​​​വ: ​​​ക​​​നേ​​​ഡി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ളെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി മു​​​ദ്ര​​​കു​​​ത്തി. ആ​​​ഗോ​​​ള​​​ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലെ സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്നു ക​​​നേ​​​ഡി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഡൊ​​​മി​​​നി​​​ക് ലെ​​​ബ്ലാ​​​ങ്ക് അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മനെയ്‌​​​യു​​​ടെ കീ​​​ഴി​​​ൽ സൈ​​​നി​​​ക, രാ​​​ഷ്‌​​​ട്രീ​​​യ, സാ​​​ന്പ​​​ത്തി​​​ക ശ​​​ക്തി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക 2019ൽ ​​​ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. സ്വ​​​ന്ത​​​മാ​​​യി ക​​​ര, നാ​​​വി​​​ക, വ്യോ​​​മ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ള്ള ഇ​​​തി​​​ൽ 1.9 ല​​​ക്ഷം പേ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ വി​​​വി​​​ധ ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധ​​​വും പ​​​ണ​​​വും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ന​​​ല്കി അ​​​സ്ഥി​​​ര​​​ത വി​​​ത​​​യ്ക്കു​​​ന്ന​​​താ​​​യും ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ലെ വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഖു​​​ദ്സ് ഫോ​​​ഴ്സി​​​നെ കാ​​​ന​​​ഡ നേ​​​ര​​​ത്തേ ഭീ​​​ക​​​രസം​​​ഘ​​​ട​​​ന​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ട​​​പ​​​ടി​​​യോ​​​ടെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡുമായി ബ​​​ന്ധ​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കാ​​​ന​​​ഡ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​ണ്ടാ​​​കും. കാ​​​ന​​​ഡ​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ക​​​യോ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യും. ക​​​നേ​​​ഡി​​​യ​​​ൻ ന​​​ട​​​പ​​​ടി​​​യെ ഇ​​​റേ​​​നി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​പ​​​ല​​​പി​​​ച്ചു. ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ടം പ്ര​തി​കാ​ര​ത്തി​നു മു​തി​രാ​മെ​ന്ന് ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മെ​ലാ​നീ ജോ​യ് മു​ന്ന​റി​യി​പ്പു ന​ല്കി. ഇ​റാ​നി​ലു​ള്ള ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ന​ഡ​ക്കാ​ർ ഇ​റാ​നി​ലേ​ക്കു പോ​ക​രു​തെ​ന്നും മ​ന്ത്രി ഉ​പ​ദേ​ശി​ച്ചു.


Source link

Related Articles

Back to top button