സ്റ്റാർ സാ​​ൾ​​ട്ട്


സെ​​ന്‍റ് ലൂ​​സി​​യ: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ർ എ​​ട്ടി​​ൽ ഫി​​ൽ സാ​​ൾ​​ട്ടി​​ന്‍റെ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ടെ മി​​ക​​വി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് വി​​ജ​​യമ​​ധു​​രം. സൂ​​പ്പ​​ർ എ​​ട്ട് ഗ്രൂ​​പ്പ് ര​​ണ്ടി​​ലെ മ​​ത്സ​​ര​​ത്തി​​ൽ 15 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ഇം​​ഗ്ല​​ണ്ട് എ​​ട്ടു വി​​ക്ക​​റ്റി​​ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ ലോ​​ക​​ക​​പ്പി​​ൽ വി​​ൻ​​ഡീ​​സി​​ന്‍റെ അ​​പ​​രാ​​ജി​​ത കു​​തി​​പ്പി​​നു വി​​രാ​​മ​​മാ​​യി. സ്കോ​​ർ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 180/4 (20). ഇം​​ഗ്ല​​ണ്ട് 181/2 (17.3). 47 പ​​ന്തി​​ൽ അ​​ഞ്ചു സി​​ക്സും ഏ​​ഴു ഫോ​​റും അ​​ട​​ക്കം 87 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഫി​​ൽ സാ​​ൾ​​ട്ടാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ക്യാ​​പ്റ്റ​​ൻ ജോ​​സ് ബ​​ട്‌​ല​​ർ (22 പ​​ന്തി​​ൽ 25), മൊ​​യീ​​ൻ അ​​ലി (10 പ​​ന്തി​​ൽ 13) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് ചേ​​സിം​​ഗി​​നി​​ടെ ഇം​​ഗ്ല​​ണ്ടി​​നു ന​​ഷ്ട​​പ്പെ​​ട്ട​​ത്. ജോ​​ണി ബെ​​യ​​ർ​​സ്റ്റൊ 26 പ​​ന്തി​​ൽ ര​​ണ്ടു സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം 48 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നു​​വേ​​ണ്ടി നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ (32 പ​​ന്തി​​ൽ 36), റോ​​വ്മാ​​ൻ പ​​വ​​ൽ (17 പ​​ന്തി​​ൽ 36), ജോ​​ണ്‍​സ​​ണ്‍ ചാ​​ൾ​​സ് (34 പ​​ന്തി​​ൽ 38), ഷെ​​ർ​​ഫാ​​ൻ റൂ​​ർ​​ഥ​​ർ​​ഫോ​​ഡ് (15 പ​​ന്തി​​ൽ 28 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ വി​​യ​​ർ​​ത്ത​​ശേ​​ഷ​​മാ​​ണ് ഇം​​ഗ്ല​​ണ്ട് സൂ​​പ്പ​​ർ എ​​ട്ടി​​ൽ പ്ര​​വേ​​ശി​​ച്ച​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. അ​​തേ​​സ​​മ​​യം, ട്വ​​ന്‍റി-20​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​തു ജ​​യ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് വി​​ൻ​​ഡീ​​സ് തോ​​ൽ​​വി വ​​ഴ​​ങ്ങു​​ന്ന​​ത്.


Source link

Exit mobile version