CINEMA

കോട്ടയംകാരിയുടെ ഈ മാറ്റം അവിശ്വസനീയം: ട്വീറ്റുമായി രാം ഗോപാൽ വർമ

കോട്ടയംകാരിയുടെ ഈ മാറ്റം അവിശ്വസനീയം: ട്വീറ്റുമായി രാം ഗോപാൽ വർമ | Ram Gopal Varma Aaradhya Devi

കോട്ടയംകാരിയുടെ ഈ മാറ്റം അവിശ്വസനീയം: ട്വീറ്റുമായി രാം ഗോപാൽ വർമ

മനോരമ ലേഖകൻ

Published: June 20 , 2024 11:42 AM IST

1 minute Read

ആരാധ്യ ദേവി, രാം ഗോപാൽ വർമ

മലയാളി മോഡൽ ആരാധ്യ ദേവിയുടെ (ശ്രീലക്ഷ്മി സതീഷ്) ഗ്ലാമർ വിഡിയോ വൈറലായതോടെ പുതിയ ട്വീറ്റുമായി രാം ഗോപാൽ വർമ. ‘‘കോട്ടയത്തു നിന്നുള്ള മഞ്ഞ സാരി ധരിച്ച ഈ പെൺകുട്ടി കൂർഗിലെ ഒരു വാട്ടർ ഗേൾ ആയി മാറിയതെങ്ങനെയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രണ്ടു വിഡിയോകളും കാണുക, വിശ്വസിക്കാൻ താരതമ്യം ചെയ്യുക.’’–ആരാധ്യയുടെ വൈറലായ റീൽ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്.

സംവിധായകന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ വർമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ആരാധ്യയെ നായികയാക്കി രാം ഗോപാൽ വർമ നിർമിക്കുന്ന ‘സാരി’ എന്ന സിനിമയിൽ നിന്നുള്ള വിഡിയോയാണിത്. വിഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഉയർന്നത്

ആരാധ്യയുടെ ഗ്ലാമർ ചിത്രങ്ങളും വിഡിയോയും നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

English Summary:
Ram Gopal Varma Reacts to Aaradhya Devi’s Glamorous Viral Video with Intriguing New Tweet

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list 5insotocqmcarbkkasrjlb2e26 mo-entertainment-common-bollywood mo-entertainment-movie-ram-gopal-varma mo-entertainment-common-bollywoodnews


Source link

Related Articles

Back to top button