KERALAMLATEST NEWS

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴ വടക്കൻ ജില്ലകളിൽ അതിശക്തമഴ

തിരുവനന്തപുരം: കാലവർഷക്കാറ്റ് കനത്തതും തെലങ്കാനയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കാരണം സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴ ലഭിക്കും. ഇന്നലെ ആരംഭിച്ച മഴ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും. മദ്ധ്യ, വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കും.

വടക്കൻ ജില്ലകളിലെ മലയോരമേഖലയിൽ മിന്നൽപ്രളയം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ഭീഷണിയുണ്ട്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടാവും. തീരദേശത്ത് പൊതുവെ മഴ കുറവായിരിക്കും.

കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം, ബോട്ടുകൾ സുരക്ഷിതമായി കെട്ടിയിടണം, ബീച്ച്, കടൽ വിനോദങ്ങൾ ഒഴിവാക്കുക.

യെല്ലോ അലർട്ട് ഇന്ന് (ശക്തമായ മഴ )

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട്

ലഭിക്കും.

നാളെ ഓറഞ്ച് അലർട്ട് (അതിശക്തമഴ)

മലപ്പുറം, കോഴിക്കോട്, കണ്ണൂർ


Source link

Related Articles

Back to top button