കുവൈറ്റിലെ തീപിടിത്തം:…. ഓർമ്മയായവരെ അനുസ്മരിച്ച് നിയമസഭ

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് നിമയസഭ. ശൂന്യവേളയ്‌ക്ക് മുമ്പ് സ്‌പീക്കർ എ.എൻ. ഷംസീറാണ് അനുശോചന പ്രമേയമവതരിപ്പിച്ചത്. ജീവിത സ്വപ്നങ്ങൾ ബാക്കിയാക്കി നമ്മുടെ സഹോദരങ്ങൾ ദുരന്തത്തിന് കീഴടങ്ങിയത് പ്രയാസമുണ്ടാക്കുന്നുവെന്ന് അനുശോചന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സർക്കാർ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ആരോഗ്യമന്ത്രിയെ സംഭവ സ്ഥലത്തേക്ക് അയക്കാൻ തീരുമാനിച്ചെങ്കിലും വിദേശമന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചില്ല. പ്രതിപക്ഷ നേതാവിന്റേതുൾപ്പെടെ കേരളത്തിന്റെ പ്രതിഷേധം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനുമുള്ള പ്രവർത്തനം സമയബന്ധിതമായി ഏകോപിപ്പിക്കുന്നതിൽ ഫലപ്രദമായി കൈകോർത്തു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അഗാധമായ ദുഃഖമറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുശോചന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സഭ എഴുന്നേറ്ര് നിന്ന് ആദരാഞ്ജലിയർപ്പിച്ചു.
Source link