ന്യൂഡൽഹി: വേൾഡ് ഫുഡ് ഇന്ത്യ മൂന്നാം പതിപ്പിനായുള്ള വെബ്സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ചിരാംഗ് പസ്വാനും ഭക്ഷ്യ സംസ്കരണ, റെയിൽവേ സഹമന്ത്രി രവനീത് സിംഗും സംയുക്തമായാണു വെബ്സൈറ്റും ആപ്പും പുറത്തിറക്കിയത്. മൂല്യവർധിത ഉത്പന്ന നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഭക്ഷ്യസംസ്കരണ മേഖലയ്ക്കു സുപ്രധാന പങ്കുണ്ടെന്ന് മന്ത്രി ചിരാഗ് പസ്വാൻ പറഞ്ഞു. സെപ്റ്റംബർ 19 മുതൽ 22 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം നടത്തിയ മേളയിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി 1,208 സ്റ്റാളുകൾ ഉണ്ടായിരുന്നു.

Source link