റാമഫോസ സത്യപ്രതിജ്ഞ ചെയ്തു


ജോ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ സി​​​റി​​​ൾ റാ​​​മ​​​ഫോ​​​സ ര​​​ണ്ടാം വ​​​ട്ടം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ഇ​​​ന്ന​​​ലെ ചീ​​​ഫ് ജ​​​സ്റ്റീ​​​സിന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണാ​​​ധി​​​പ​​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു. ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും പ​​​ട്ടാ​​​ള പ​​​രേ​​​ഡും അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. റാ​​​മ​​​ഫോ​​​സ​​​യു​​​ടെ ആ​​​ഫ്രി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് (എ​​​എ​​​ൻ​​​സി) പാ​​​ർ​​​ട്ടി​​​ക്കു ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് അ​​​ല​​​യ​​​ൻ​​​സു​​​മാ​​​യി ചേ​​​ർ​​​ന്ന് സ​​​ഖ്യ​​​ക​​​ക്ഷി സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​എ​​​ൻ​​​സി ഉ​​​പേ​​​ക്ഷി​​​ച്ച് എം​​​കെ പാ​​​ർ​​​ട്ടി രൂ​​​പ​​വ​​ത്ക​​​രി​​​ച്ച മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജേ​​​ക്ക​​​ബ് സു​​​മ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ചട​​​ങ്ങ് ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. എം​​​കെ പാ​​​ർ​​​ട്ടി​​​ക്ക് 58 സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


Source link

Exit mobile version