സ്വപ്നതുല്യ നേട്ടവുമായി എന്‍വിഡിയ

സാൻ ഫ്രാൻസിസ്കോ: വിപണിമൂല്യത്തിൽ മൈക്രോസോഫ്റ്റിന്റെയും ആപ്പിളിന്റെയും കുത്തക മറികടന്ന് ചിപ്പ് നിർമാണകന്പനിയായ എൻവിഡിയ. ലോകത്തെ ഏറ്റവും മൂല്യമേറിയ, ലിസ്റ്റ് ചെയ്ത കന്പനിയെന്ന നേട്ടമാണ് എൻവിഡിയ സ്വന്തമാക്കിയത്. ചൊവ്വാഴ്ച എൻവിഡിയയുടെ ഓഹരിവില 3.5 ശതമാനമുയർന്ന് 135.58 ഡോളറായി മുന്നേറിയതോടെ കന്പനിയുടെ വിപണിമൂല്യം 3.33 ലക്ഷം കോടി ഡോളറായി (278 ലക്ഷം കോടി രൂപ). മൈക്രോസോഫ്റ്റ് ഓഹരിക്കുണ്ടായ ഇടിവും എൻവിഡിയയെ സഹായിച്ചു. ഇതോടെ വിപണിമൂല്യത്തിൽ മൈക്രോസോഫ്റ്റ് എൻവിഡിയയ്ക്കു പിന്നിലായി. നിലവിൽ മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യം 3.317 ലക്ഷം കോടി ഡോളറും ആപ്പിളിന്റേത് 3.286 കോടി ഡോളറുമാണ്. ജൂണ്‍ ആദ്യവാരം ആപ്പിളിനെ മറികടന്ന് എൻവിഡിയ ലോകത്തെ മൂല്യമേറിയ രണ്ടാമത്തെ കന്പനിയായി മാറിയിരുന്നു. കന്പനിയുടെ ഓഹരികൾ വിഭജിക്കാനുള്ള തീരുമാനമാണ് അന്ന് എൻവിഡിയയ്ക്കു നേട്ടമായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻവിഡിയയുടെ വിപണിമൂല്യം രണ്ടു ട്രില്യണ്‍ ഡോളർ തൊട്ടത്. ഇതിനുശേഷം വെറും 96 ദിവസത്തിനുള്ളിൽ കന്പനി മൂന്നു ട്രില്യണിലേക്ക് എത്തി. മൈക്രോസോഫ്റ്റിന് ഈ നേട്ടം കൈവരിക്കാൻ 945 ദിവസവും ആപ്പിളിന് 1044 ദിവസവും വേണ്ടിവന്നു. 2007ൽ ഐഫോണ്‍ പുറത്തിറക്കിയതിനുശേഷം ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കന്പനിയെന്ന നേട്ടം ആപ്പിളിന്റെ കൈവശമായിരുന്നു. നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കന്പനികൾ എൻവിഡിയയെ കൂടുതൽ ആശ്രയിച്ചതോടെയാണു കന്പനിയുടെ നല്ലകാലം തുടങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 3,266 ശതമാനം വളർച്ച കൈവരിച്ച എൻവിഡിയ ഓഹരിവില, ഈ വർഷം മാത്രം 182 ശതമാനം ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു കംപ്യൂട്ടർ ചിപ്പ് കന്പനി മൂല്യത്തിൽ മൂന്നു ട്രില്യണ്‍ ഡോളർ നേട്ടം കൈവരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പോലുള്ള എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ, ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കുന്ന എഐ ചിപ്പുകളുടെ വിപണിയുടെ 80 ശതമാനവും നിർമിക്കുന്നത് എൻവിഡിയയാണ്. 1993ൽ ആരംഭിച്ച എൻവിഡിയ, കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിലൂടെയാണു വിപണിയിലേക്കു ചുവടുവയ്ക്കുന്നത്. നിർമിതബുദ്ധി വിപ്ലവത്തിനു മുന്‍പുതന്നെ മെഷീൻ ലേണിംഗിന് ഉതകുന്ന ചിപ്പുകൾ നിർമിക്കാൻ കഴിഞ്ഞതു കന്പനിക്കു നേട്ടമായി. ക്രോർപതി! 1999ൽ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തതു മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ എൻവിഡിയ ഓഹരികൾക്ക് 5,91,078 ശതമാനം മുന്നേറ്റമുണ്ടായി. 1999ൽ ഒരു ഓഹരിക്ക് വെറും 12 ഡോളർ മാത്രമുണ്ടായിരുന്ന കാലത്ത്, 10,000 രൂപയ്ക്ക് 19 എൻവിഡിയ ഓഹരികൾ ലഭിക്കുമായിരുന്നു. 2000ൽ ഓഹരി വിഭജിച്ചതോടെ ഒരു ഓഹരിയുള്ളയാളുടെ കൈവശം 480 എൻവിഡിയ ഓഹരികളെത്തി; 19 ഓഹരിയുള്ളയാൾക്ക് 9120 ഓഹരികൾ സ്വന്തം. അത്രയും ഓഹരികളുടെ ഇന്നത്തെ മൂല്യം 10.3 കോടി രൂപ വരും.

Source link