തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിലെ പ്രധാന മണ്ഡലമായ തിരുവനന്തപുരം സെൻട്രലിൽ ഒടുവിൽ എൽഡിഎഫിന് സ്ഥാനാർത്ഥിയായെന്ന് വിവരം. നടൻ സുധീർ കരമനയാണ് എൽഡിഎഫിന്റെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇടത് സ്വതന്ത്രനായാകും സുധീർ കരമന മത്സരിക്കുക. എന്നാൽ തിരുവനന്തപുരം ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റാണ്. ഇവിടെ മുന്നണിയിൽ പാർട്ടി നേതാക്കൾക്ക് വലിയ നീരസമുണ്ട് എന്നാണ് വിവരം. ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാതായതോടെ പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ അവർ ശ്രമിക്കുകയായിരുന്നു. പകരം നൽകിയ പേരുകളൊന്നും മുന്നണി അംഗീകരിച്ചില്ല. ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ ചർച്ച നടത്തിയെങ്കിലും തീരുമാനം ആയില്ല.സിപിഎമ്മുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ ്നടൻ സുധീർ കരമന. ഇക്കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ നഗരത്തിലെ പല വാർഡുകളിലും ഇടതുപക്ഷത്തിന് വേണ്ടി പരിപാടികളിൽ നടൻ സജീവമായി പങ്കെടുത്തിരുന്നു.
Source link
തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന? സൂചനകൾ ഇങ്ങനെ

