CINEMA

ആ കൊച്ചു കൊച്ചു നിമിഷങ്ങൾ; ഫീൽഗുഡ് ഷോർട് ഫിലിം

ആ കൊച്ചു കൊച്ചു നിമിഷങ്ങൾ; ഫീൽഗുഡ് ഷോർട് ഫിലിം | Short film

ആ കൊച്ചു കൊച്ചു നിമിഷങ്ങൾ; ഫീൽഗുഡ് ഷോർട് ഫിലിം

മനോരമ ലേഖിക

Published: June 19 , 2024 06:34 PM IST

1 minute Read

അങ്ങനെ കുറേ കൊച്ചു കൊച്ചു നിമിഷങ്ങളുണ്ട് ജീവിതത്തിൽ. നമ്മൾ സ്വരുക്കൂട്ടി വെക്കാൻ മറന്നുപോകുന്ന നിമിഷങ്ങൾ, ഓർത്തെടുക്കാൻ വിട്ടുപോകുന്ന നിമിഷങ്ങൾ, ഏതോ പാട്ടിന്റെ ഈരടികളിൽ അവ്യക്തമായി നമ്മളിലേക്ക് ഓടിയെത്തുന്ന നിമിഷങ്ങൾ. ആ അടുക്കളയും, ആ വാതിലും, ആ ശബ്ദത്തിലെ ഇടർച്ചയും ഒന്നും നമുക്ക് അന്യമേയല്ല. പറഞ്ഞ് വരുന്ന ബഡ്ജറ്റ് ലാബ് ഷോർട്സ് യൂട്യൂബ് ചാനലിൽ റീലീസ് ആയ “Those small moments” എന്ന ഷോർട്ട് ഫിലിമിനെ പറ്റിയാണ്. വെറും ഏഴു മിനുട്ട് മാത്രമുള്ള ഒരു കൊച്ച് ഫീൽ ഗുഡ് മൂവി. 

പതിനയ്യായിരത്തിൽ അധികം കാഴ്ചക്കാരെ നേടി, മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം സാജൻ രാമാനന്ദൻ സംവിധാനം ചെയ്തിരിക്കുന്നു. ജിതിൻ ശ്രീധരൻ്റെ ഹൃദയഹാരിയായ രചനയും, കിരൺ രാജിൻ്റെ മിഴിവുറ്റ ദൃശ്യങ്ങളും, നിഖിൽ ബെന്നിയുടെ എഡിറ്റിങ്ങും സിനിമയുടെ മാറ്റ് കൂട്ടുന്നു. രമേഷ് കൃഷണൻ്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടത് ആണ്. പ്രധാന കഥാപാത്രങ്ങളെ യാമിനി രാജൻ, ജയശ്രീ സതീഷ്, സതീഷ് പി ബാബു, കൃതിക എന്നിവർ തന്മയത്തോടെ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. സഹനിർമ്മാതാക്കൾ ശ്രീനു, ഋഷി, റിതി ജിതേഷ്, ശ്രീലക്ഷ്മി സാജൻ. DI എബിൻ ഫിലിപ്പ്, സൗണ്ട് ഡിസൈൻ ഡെൻസൺ, സഹ സംവിധായകൻ ബാലു, ക്യാമറ അസോസിയേറ്റ് അഭിഷേക്, അസിസ്റ്റന്റ് ഗൗരി ശങ്കർ. 

English Summary:
There are so many small moments in life. The moments we forget to record, the moments we forget to remember, the moments that sneak up on us in the verses of some song.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-movie-titles mo-entertainment-common-malayalammovienews 1a8joo9mf2fpo29n2a6bsqg8v8 mo-entertainment-movie f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button