കോഴ്‌സെറയുടെ വാർഷിക ജോബ് സ്‌കിൽസ് 2024 റിപ്പോർട്ടിൽ മാറുന്ന ലോകത്തെ ആവശ്യമായ പുത്തൻ സ്കില്ലുകളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. ലീഡർഷിപ്, സൈബർസെക്യൂരിറ്റി, എ.ഐ സ്കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. വികസ്വര രാജ്യങ്ങളിലും, വികസിത രാജ്യങ്ങളിലും സ്‌കിൽ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്. 80 ശതമാനം തൊഴിൽദാതാക്കൾക്കും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക എന്നത് ശ്രമകരമാണ്. പ്രായോഗിക, തൊഴിലധിഷ്ഠിത സ്കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. ജോബ്‌സ്കിൽസ് റിപ്പോർട്ട് 100 രാജ്യങ്ങളിൽ നിന്നുള്ള 5 ദശലക്ഷം പഠിതാക്കളിൽ നിന്നാണ് ഡാറ്റ ശേഖരിച്ചത്. ലീഡർഷിപ് സ്കില്ലുകളിൽ ടീം ബിൽഡിംഗ്, ടീം മാനേജ്മെന്റ്, സഹാനുഭൂതി എന്നിവ പ്രാധാന്യമർഹിക്കുന്നു.എ.ഐ അധിഷ്ഠിത സ്കില്ലുകൾക്ക് സാങ്കേതിക മേഖലയിൽ പ്രാധാന്യമേറിവരുന്നു. സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി സ്കില്ലുകൾ ആവശ്യമായ മികച്ച 10 സ്കില്ലുകളിൽപെടുന്നു. മികച്ച 10 സ്കില്ലുകളിൽ ഏഴോളം ബിസിനസ്സ് സ്കില്ലുകളുണ്ട്. മാർക്കറ്റിംഗ്, പരസ്യ വ്യവസായ, ഉപഭോക്തൃ മേഖലയിൽ ഉല്പാദനവർദ്ധനവിനും, തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും ഇവ ഏറെ ഉപകരിക്കും. ഡാറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്കില്ലുകളിൽ ആവശ്യക്കാരേയുള്ളത്. വെബ് ഡെവലപ്മെന്റ്, കമ്പ്യൂട്ടിംഗ്, ക്‌ളൗഡ് കമ്പ്യൂട്ടിംഗ് സ്‌കില്ലുകൾക്ക് സാങ്കേതിക തൊഴിൽ സ്കില്ലുകളിൽ അവസരങ്ങളേറെയാണ്. ഓഡിറ്റ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ സ്കില്ലുകളുള്ളവർക്ക് തൊഴിൽ അവസരങ്ങളേറെയാണ്. ഇ കോമേഴ്‌സ്, മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്, സിസ്റ്റം സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഉപഭോക്തൃ വിജയം, പവർ ബി 1( Surface ഡാറ്റ) , ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, ഓഡിറ്റ്, മാർക്കറ്റിംഗ് മാനേജ്‌മന്റ് എന്നിവയാണ് 10 മുൻനിര സ്കില്ലുകൾ. ഡിജിറ്റൽ മാർക്കറ്റിംഗ്, അഡ്വെർടൈസിംഗ് മേഖല കരുത്താർജ്ജിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്കില്ലുകൾക്കും കോഴ്‌സുകൾക്കും സാദ്ധ്യതയേറുന്നു. 2030 ഓടു കൂടി ഈ മേഖല 1.5 ട്രില്യൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 78 ശതമാനം പേരും സോഷ്യൽ മീഡിയയെ കൂടുതലായി ആശ്രയിക്കും. ലീഡർഷിപ് സ്കില്ലുകളിൽ പീപ്പിൾ മാനേജ്‌മെന്റ്, നെഗോഷിയേഷൻ, ഇൻഫ്ലുവൻസിംഗ്, തൊഴിലാളി ബന്ധങ്ങൾ, പീപ്പിൾ ഡെവലപ്മെന്റ് എന്നിവ ഉൾപ്പെടുന്നു. അതിവേഗം വളർന്നുവരുന്ന ഡാറ്റ സയൻസ് സ്കില്ലുകളിൽ പവർ ബി1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റ വിഷ്വലൈസേഷൻ, ഡാറ്റ മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ്സ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ്, റീഇൻഫോഴ്‌സ്‌മെന്റ് ലേർണിംഗ് എന്നിവ ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികളിൽ 11 ശതമാനം പേർക്ക് മാത്രമേ ഡാറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂ. റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിംഗ്, ബിഗ് ഡാറ്റ, ഡീപ് ലേണിംഗ് സ്കില്ലുകൾ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് എൻജിനിയറിംഗ് ഫോർ ചാറ്റ് ജി.പി.ടി, ലാർജ് ലാംഗ്വേജ് മോഡൽസ് എന്നിവ എ.ഐ സ്കില്ലുകളിൽപെടുന്നു. സിസ്റ്റം സെക്യൂരിറ്റി, ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, റിയാക്ട് (വെബ് ഫ്രെയിംവർക്), കമ്പ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് മാനേജ്മെന്റ്, സൈബർ ആക്രമണം, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി സ്ട്രാറ്റജി എന്നിവ പ്രധാനപ്പെട്ട സാങ്കേതിക സ്കില്ലുകളാണ്. ബിരുദധാരികൾക്കും, തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും യഥാക്രമം അനുയോജ്യമായ റിസ്‌കില്ലിംഗ്, അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകൾ ആവശ്യമാണ്. മാറുന്ന തൊഴിൽ മേഖലയ്ക്കനുസരിച്ചുള്ളത് കൈവരിച്ചു മാത്രമേ സേവനമേഖലയിൽ മികച്ച തൊഴിലവസരങ്ങൾ നേടാൻ സാധിക്കൂ. യഥേഷ്ടം ഓൺജോബ് സ്കില്ലുകൾ, സർട്ടിഫിക്കേഷനുകൾ, ആഡ് ഓൺ കോഴ്സുകൾ എന്നിവ നിലവിലുണ്ട്. മാറുന്ന സാഹചര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്യുന്ന വിദേശ സർവകലാശാലകളുമായിച്ചേർന്നുള്ള ഡ്യൂവൽ/ജോയിന്റ് ബിരുദ, ട്വിന്നിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതും, ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ട് അനുസരിച്ചുള്ള പുത്തൻ കോഴ്സുകൾ രാജ്യത്ത് ആരംഭിക്കുന്നതും വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കുറയ്ക്കാൻ സഹായിക്കും.
നീറ്റ് ക്രമക്കേടിൽ
സമഗ്രാന്വേഷണം
വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: നീറ്റ് യു.ജി ക്രമക്കേടിൽ ഒളിച്ചുകളി അവസാനിപ്പിച്ച് സമഗ്രാന്വേഷണത്തിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വച്ചു പന്താടുകയാണ്. പരീക്ഷാ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമായിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്രം തയ്യാറാകാത്തത് ആശ്ചര്യജനകമാണ്. നീറ്റ് വരും മുൻപ് സംസ്ഥാന സർക്കാരുകൾ കുറ്റമറ്റരീതിയിലാണ് മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിയിരുന്നത്. ഇത്രയും ക്രമക്കേടുണ്ടായിട്ടും തൃപ്തികരമായ വിശദീകരണം നൽകാൻ പോലും കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
Source link