KERALAMLATEST NEWS
സി.പി.ഐ പ്രിയങ്കയെ പിന്തുണയ്ക്കണം: ചെന്നിത്തല
കോട്ടയം: ഇന്ത്യമുന്നണിയിലുള്ള സി.പി.ഐ വയനാട്ടിൽ പ്രിയങ്കഗാന്ധിക്കെതിരെ സ്ഥാനാർത്തിയെ നിറുത്താതെ പിന്തുണ നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയിലും ഭൂരിപക്ഷം പ്രിയങ്ക നേടുമെന്ന് ഉറപ്പുള്ളതിനാൽ സി.പി.ഐ സ്ഥാനാർത്ഥിയെ നിറുത്തുന്നത് ഹിമാലയൻ മണ്ടത്തരമാകും. ഭരണവിരുദ്ധ വികാരമാണ് തോൽവിക്കു കാരണമെന്ന് സി.പി.എം, സി.പി.ഐ നേതാക്കൾ കുറ്റപ്പെടുത്തിയിട്ടും പിണറായി വിജയൻ അതംഗീകരിക്കാത്തത് തൊലിക്കട്ടി കൂടിയതുകൊണ്ടാണ്.
ഇടതു കക്ഷികളെയുൾപ്പെടുത്തി യു.ഡിഎഫ് വിപുലപ്പെടുത്താൻ ആലോചനയില്ല. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളിൽ ന്യൂനപക്ഷ സമുദായാംഗങ്ങൾ കൂടുതലാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തെക്കുറിച്ച് മുന്നണികൾ മനപൂർവം ചെയ്യുന്നതല്ലെന്നും ഘടകകക്ഷികളാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Source link