ആവേശ തുർക്കി
ഡോർട്മുണ്ട്: ഈ യൂറോ കപ്പ് ഫുട്ബോൾ കണ്ടതിൽ തുടക്കം മുതൽ ആവേശംനിറച്ച കളിയാണ് ഗ്രൂപ്പ് എഫിൽ തുർക്കിയും ജോർജിയയും കാഴ്ചവച്ചത്. മത്സരത്തിൽ 3-1ന് തുർക്കി ജയിച്ചു. തുടക്കം മുതൽ അവസാനം വരെ ആക്രമണ പ്രത്യാക്രമണങ്ങളാൽ കളം നിറഞ്ഞു. 25-ാം മിനിറ്റിൽ മെർട്ട് മൾഡൂർ തുർക്കിയെ മുന്നിലെത്തിച്ചു. 27-ാം മിനിറ്റിൽ തുർക്കി വീണ്ടും വലകുലുക്കിയെങ്കിലും വിഎആർ പരിശോധനയിൽ ഓഫ്സൈഡ് വ്യക്തമായതോടെ ഗോൾ നിഷേധിച്ചു. 32-ാം മിനിറ്റിൽ ജോർജിയ ജോർജസ് മികൗട്ടഡ്സെയിലൂടെ മറുപടി നല്കി. 35-ാം മിനിറ്റിൽ ലീഡ് നേടാനുള്ള സുവർണാവസരം മികൗട്ടഡ്സെ നഷ്ടമാക്കി. 65-ാം മിനിറ്റിൽ തകർപ്പനൊരു ഫിനിഷിംഗിലൂടെ അർദ ഗുലർ തുർക്കിക്ക് ലീഡ് നൽകി. സമനിലയ്ക്കായുള്ള നിരവധി അവസരങ്ങൾ ജോർജിയ നഷ്ടമാക്കി. 90+7-ാം മിനിറ്റിൽ തുർക്കിയുടെ മൂന്നാം ഗോൾ കരിം അക്തുർകോഗ്ലു നേടി.
Source link