ഉത്തരകൊറിയൻ ഭടന്മാർ അതിർത്തി മറികടന്നു


സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ട​​​ന്മാ​​​ർ അ​​​തി​​​ർ​​​ത്തി മ​​​റി​​​ക​​​ട​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ കാ​​​ലു​​​കു​​​ത്തി. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ഭ​​​ട​​​ന്മാ​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തോ​​​ടെ ഇ​​​വ​​​ർ തി​​​രി​​​ച്ചു​​​പോ​​​യി. കൊ​​​റി​​​യക​​​ൾ​​​ക്കി​​​ട​​​യി​​​ലെ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ന​​​ട​​​ന്ന സം​​​ഭ​​​വം മ​​​നഃ​​പൂ​​​ർ​​​വ​​​മാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ച​​​താ​​​കാം. മു​​​പ്പ​​​തി​​​ന​​​ടു​​​ത്ത് ഭ​​​ട​​​ന്മാ​​​ർ അ​​​തി​​​ർ​​​ത്തി​​​ ക​​​ട​​​ന്ന് 20 മീ​​​റ്റ​​​റോ​​​ളം മു​​​ന്നോ​​​ട്ടു പോ​​​യി.


Source link

Exit mobile version