ഉത്തരകൊറിയൻ ഭടന്മാർ അതിർത്തി മറികടന്നു
സീയൂൾ: ഉത്തരകൊറിയൻ ഭടന്മാർ അതിർത്തി മറികടന്ന് ദക്ഷിണകൊറിയയിൽ കാലുകുത്തി. ദക്ഷിണകൊറിയൻ ഭടന്മാർ വെടിയുതിർത്ത് മുന്നറിയിപ്പു നല്കിയതോടെ ഇവർ തിരിച്ചുപോയി. കൊറിയകൾക്കിടയിലെ അതിർത്തിയിൽ ഇന്നലെയായിരുന്നു സംഭവം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിക്കുന്നതിനു മുന്പായി നടന്ന സംഭവം മനഃപൂർവമാണെന്നു കരുതുന്നില്ലെന്നാണ് ദക്ഷിണകൊറിയൻ വൃത്തങ്ങൾ പറഞ്ഞത്. അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാം. മുപ്പതിനടുത്ത് ഭടന്മാർ അതിർത്തി കടന്ന് 20 മീറ്ററോളം മുന്നോട്ടു പോയി.
Source link