കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിലും കോൺഗ്രസിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും പ്രതിഷേധവുമായി എഐസിസി വക്താവ് ഷമാ മുഹമ്മദ്. കണ്ണൂർ സീറ്റിലെ സ്ഥാനാർത്ഥിയാകാൻ ഷമയുടേതടക്കം പേര് ഉയർന്നുകേട്ടിരുന്നു. കെ സുധാകരൻ സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടതിന് പിന്നാലെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇവിടെ ടി ഒ മോഹനനാണ് സ്ഥാനാർത്ഥിയായത്.92 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ വെറും ഒൻപത് വനിതകൾക്ക് മാത്രമാണ് ടിക്കറ്റ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷമ പ്രതിഷേധിച്ചത്. സംസ്ഥാന കോൺഗ്രസിലെ വനിതകളെ സഹായിക്കാൻ രാഹുൽഗാന്ധിയോട് ഷമ അഭ്യർത്ഥിച്ചു. 24 ലോക്‌സഭകളി വിതരണം ചെയ്‌ത 16 ടിക്കറ്റിൽ ഒരു സ്‌ത്രീക്ക് മാത്രമാണ് ടിക്കറ്റ് നൽകിയതെന്ന് ഷമ ചൂണ്ടിക്കാട്ടുന്നു.ഷമ മുഹമ്മദിന്റെ പോസ്റ്റ് പൂർണരൂപം:
Source link
‘നിരസിക്കപ്പെട്ടു, പക്ഷെ പരാജയപ്പെട്ടില്ല’, സീറ്റ് ലഭിക്കാത്തതിൽ നീരസവുമായി ഷമ മുഹമ്മദ്, രാഹുൽ ഗാന്ധി സഹായിക്കണമെന്ന് അഭ്യർത്ഥന

