WORLD

പുടിൻ ഉത്തരകൊറിയയിൽ


പ്യോ​​​​ഗ്യാം​​​​ഗ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന​ലെ ഉ​ത്ത​ര​കൊ​റി​യ​യി​ലെ​ത്തി. ഉ​ത്ത​ര​കൊ​റി​യ​ൻ ‌നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി. അ​​​​വ​​​​സാ​​​​ന​​​​ നി​​​​മി​​​​ഷം​​​​വ​​​​രെ ര​​​​ഹ​​​​സ്യാ​​​​ത്മ​​​​ക​​​​ത നി​​​​റ​​​​ഞ്ഞ​​​​താ​​​​യി​​​​രു​​​​ന്നു പു​​​​ടി​​​​ന്‍റെ യാ​​​​ത്രാ​​​​പ​​​​രി​​​​പാ​​​​ടി. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പ്യോ​​​​ഗ്യാം​​​​ഗി​​​​ൽ പു​​​​ടി​​​​ൻ എ​​​​പ്പോ​​​​ൾ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങും എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​രെ​​​​ത്തും​​​​പി​​​​ടി​​​​യും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. മോ​​​​സ്കോ​​​​യി​​​​ൽ​​​​നി​​​​ന്ന് കി​​​​ഴ​​​​ക്ക​​​​ൻ റ​​​​ഷ്യ​​​​യി​​​​ലെ യാ​​​​ക്കു​​​​റ്റ്സ്കി​​​​ൽ എ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണു പു​​​​ടി​​​​ൻ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​ത്. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ പു​​​​ടി​​​​ന് വ​​​​ൻ സ്വീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​ത്. തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ പു​​​​ടി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ കെ​​​​സി​​​​ടി​​​​വി ചാ​​​​ന​​​​ലി​​​​ൽ റ​​​​ഷ്യ​​​​ൻ മി​​​​ലി​​​​ട്ട​​​​റി സം​​​​ഗീ​​​​തപ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യും റ​​​​ഷ്യ​​​​യും ത​​​​മ്മി​​​​ൽ ത​​​​ന്ത്ര​​​​പ​​​​ങ്കാ​​​​ളി​​​​ത്തം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന ക​​​​രാ​​​​ർ പു​​​​ടി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ യാ​​​​ഥാർഥ്യമാകും. ​​​​കാ​​​ൽ നൂ​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം പു​​​​ടി​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യാ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് പാ​​​​ശ്ചാ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ൾ വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യം ക​​​​ല്പി​​​​ക്കു​​​​ന്നു​​​​ണ്ട്. യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ കൂ​​​​ടു​​​​ത​​​​ൽ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ന​​​​ല്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് കരുതുന്നത്. കിം ​ജോം​ഗ് ഉ​ൻ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ റ​ഷ്യാ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ഘ​​​​ട്ട​​​​മാ​​​​യി പു​​​​ടി​​​​ൻ ഇ​​​​ന്ന് വി​​​​യ​​​​റ്റ്നാം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.


Source link

Related Articles

Back to top button