KERALAMLATEST NEWS

‘യുഡിഎഫിനൊപ്പം’; പാലക്കാട്ട് രമേഷ് പിഷാരടി? മറുപടി നൽകി താരം

പാലക്കാട്: ഷാഫി പറമ്പിലിന്റെയും കെ രാധാകൃഷ്‌ണന്റെയും ഒഴിവിൽ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. രണ്ടിടങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. പാലക്കാട് നടൻ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് താരം.

മത്സര രംഗത്തേയ്ക്ക് ഉടനില്ലെന്നും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

.. നിയമസഭ ഉപതിരഞ്ഞെടുപ്പ് …

മത്സര രംഗത്തേക്ക് ഉടനെയില്ല..

എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല..

പാലക്കാട്, വയനാട്, ചേലക്കര..

പ്രവർത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാ‌ർത്ഥിയായി ശോഭാ സുരേന്ദ്രൻ എത്തുമെന്നാണ് വിവരം.

ശോഭ പാലക്കാട് മത്സരിക്കണമെന്ന് പാർട്ടിയിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമായിരിക്കും. സി കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം.

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടു വിഹിതം കുത്തനെ ഉയർത്തുന്ന ശോഭാ മാജിക് ഇക്കുറി ആലപ്പുഴയിലും ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നേടിയ 17.24 ശതമാനം വോട്ടുവിഹിതത്തെ ഇത്തവണ 28.3 ശതമാനത്തിലേക്കാണ് ശോഭ ഉയർത്തിയത്. 2,99,648 വോട്ടുകളാണ് ആലപ്പുഴയിൽ ശോഭ നേടിയത്. ഇതിന്റെ പിൻബലത്തിൽ ശോഭയ്ക്ക് പാലക്കാട് മണ്ഡലം പിടിക്കാനാകുമെന്നാണ് പാ‌ർട്ടിയുടെ കണക്കുകൂട്ടൽ.


Source link

Related Articles

Back to top button