HEALTH

ജപ്പാനിൽ വ്യാപിച്ച് എസ്ടിഎസ്എസ്; മറ്റൊരു മഹാമാരിയുടെ തുടക്കമോ?

മറ്റൊരു മഹാമാരിയുടെ തുടക്കമോ? – STSS | Japan | Health News |Health

ജപ്പാനിൽ വ്യാപിച്ച് എസ്ടിഎസ്എസ്; മറ്റൊരു മഹാമാരിയുടെ തുടക്കമോ?

ആരോഗ്യം ഡെസ്ക്

Published: June 18 , 2024 03:03 PM IST

1 minute Read

Representative image. Photo Credit: Raycat/istockphoto.com

ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ ബാധയിലൂടെ ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അഥവാ ‘ഫ്ലഷ് ഈറ്റിങ്’ ബാക്ടീരിയൽ ഇൻഫെക്‌ഷൻ ജപ്പാനിൽ വ്യാപിക്കുന്നതായി റിപ്പോർട്ട് വന്നതോടെ മറ്റൊരു മഹാമാരിയുടെ തുടക്കമാണോ എന്ന ചർച്ചകൾ സജീവമാകുന്നു. ഈ പശ്ചാത്തലത്തിൽ സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എങ്ങനെ ആരോഗ്യത്തെ ബാധിക്കുമെന്നു വിലയിരുത്തുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം റിസർച്ച് സെൽ ചെയർമാൻ കൂടിയായ ഡോ. രാജീവ് ജയദേവൻ.

ഡോ. രാജീവ് ജയദേവൻ

തൊണ്ടവേദനയുടെ പ്രധാന കാരണമായ ബാക്ടീരിയ ആണ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (Group A Streptococcus). എന്നാൽ ഇതു മൂലം അപൂർവമായി മാത്രം ഉണ്ടാകുന്ന മാരകമായ സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗാവസ്ഥ അടുത്തയിടെയായി ജപ്പാനിലും യുകെയിലും ഫ്രാൻസിലും മറ്റും പതിവിലും കൂടുതലായി റിപ്പോർട്ട് ചെയ്തത് കോവിഡിനു സമാനമായ സാഹചര്യമാകുമോ എന്നു പലരും ചിന്തിക്കാൻ ഇടവരുത്തുന്നു. രോഗം ബാധിച്ച മൂന്നിൽ ഒന്നിൽ അധികം പേരും (>30%) മരണപ്പെടുന്ന അവസ്ഥയാണിത്. ചർമ്മം വഴിയും മറ്റും ദശകൾക്കുള്ളിൽ കടന്നു ചെല്ലുന്ന ബാക്ടീരിയ സൂപ്പർ ആന്റിജൻ ശേഷിയുള്ള ചില വിഷാംശങ്ങൾ (ടോക്സിൻ) ഉത്പാദിപ്പിക്കുന്നു. ഇത് അതിവേഗം അന്തരിക അവയവങ്ങൾ തകരാറിലാക്കുകയും  മരണത്തിനിടയാക്കുന്നതുമാണ് ഭീതി പടർത്തുന്നത്. സാധാരണ തൊണ്ട വേദന ലളിതമായി ചികിൽസിച്ച് മാറ്റാവുന്നതാണെങ്കിൽ എസ്എസ്ടിഎസ് വളരെ ഗുരുതരവും, പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കുഞ്ഞുങ്ങളിലും ബാധിക്കുന്നു എന്നുള്ളതാണ് STSS ന്റെ സവിശേഷത.

നിലവിൽ കോവിഡുമായി ബന്ധപ്പെടുത്തുന്ന ശാസ്ത്രീയ തെളിവുകളുമൊന്നുമില്ലെങ്കിലും കോവിഡ് കാലത്ത് സമൂഹം എടുത്ത മുൻകരുതലുകൾ ഇത്തരം ബാക്ടീരിയ മൂലമുള്ള രോഗവ്യാപനത്തെ തടയിടാൻ സഹായകമാകുന്നതായിരുന്നു. അവ ഇളവു ചെയ്തപ്പോൾ ബാക്റ്റീരിയകൾക്ക് യഥേഷ്ടം വ്യാപിക്കാൻ അവസരമുണ്ടായതും, ചിലരിലെങ്കിലും ഒരേ സമയം വൈറൽ രോഗം പിടിപെട്ടതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Representative image. Photo Credit:staras/istockphoto.com

തൊണ്ട വേദനയാണ് സ്ട്രെപ്റ്റോകോക്കേസിന്റെ പ്രകടമായ ലക്ഷണമെന്നതിനാൽ തൊണ്ടയിലുടെ മാത്രമാണ് രോഗാണുക്കൾ പ്രവേശിക്കുകയെന്ന ധാരണ വേണ്ട. ത്വക്കിൽ സാധാരണയുണ്ടാകുന്ന മുറിവുകൾ, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മുറിവുകൾ, ചിക്കൻ പോക്സ് മുതലായ രോഗങ്ങളുടെ ഫലമായി ത്വക്കിലുണ്ടാകുന്ന മുറിവുകൾ, ശരീരം ചൊറിഞ്ഞുണ്ടാകുന്ന മുറിവുകൾ തുടങ്ങിയവയിലൂടെയാണ് പൊതുവേ ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. 

സ്ട്രെപ്റ്റോക്കോക്കസ് ബാധിതരുമായി ഇടപഴകുന്നത് രോഗവ്യാപനത്തിനു കാരണമാകുന്നതിനാൽ അടിസ്ഥാനപരമായി കോവിഡ് പ്രതിരോധ മുൻകരുതലുകൾ തന്നെ ഈ രോഗത്തിനും എടുക്കുന്നതാണ് അഭികാമ്യം. വ്യക്തിശുചിത്വം, സാമൂഹിക അകലം പാലിക്കുക, പൊതു സ്ഥലങ്ങളിൽ പോയി വരുമ്പോൾ സോപ്പു ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ കഴുകുക, ചുമയുള്ളവർ cough etiquette പാലിക്കുക (ചുമ വഴി അണുക്കൾ പുറത്തേയ്ക്ക് വരാതിരിക്കാനായി സാധാരണ എടുക്കുന്ന മുൻകരുതലുകൾ) എന്നിവയിലൂടെ രോഗ വ്യാപനം ഒരു പരിധിവരെ തടയാനാകും. 

Representative image. Photo Credit: Dragana Gordic/Shutterstock.com

ജലദോഷവും തൊണ്ടവേദനയും ചുമയും മറ്റുമുള്ളവരുടെ കൈകളിൽ സ്രവങ്ങളുടെ അംശം കാണാമെന്നതിനാൽ അവരുമായി ഹസ്തദാനം ചെയ്യാതിരിക്കുന്നതാണ് നല്ലത്. രോഗലക്ഷണങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും ആരോഗ്യപ്രവർത്തകർക്കിടിയിൽ അവബോധം ഉണ്ടാകുന്നതും വേഗം രോഗബാധ കണ്ടെത്താനും  ചികിത്സ-പ്രതിരോധ നടപടികൾ അതിവേഗം നടപ്പാക്കി രോഗനിയന്ത്രണത്തിനും സഹായിക്കും.

നടുവേദന മാറ്റാൻ എളുപ്പവഴി, ഓഫിസിലിരുന്നും ചെയ്യാം: വിഡിയോ

English Summary:
STSS in Japan, Know about the disease

mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-healthtips 40805dbirdk1an2v0eu25per33 6r3v1hh4m5d4ltl5uscjgotpn9-list mo-health-streptococcal-toxic-shock-syndrome mo-health-symptomsandtreatment


Source link

Related Articles

Back to top button