നല്ല കാലത്തും മോശം അനുഭവങ്ങളോ? പ്രതിവിധി ഇങ്ങനെ
നല്ല കാലത്തും മോശം അനുഭവങ്ങളോ? പ്രതിവിധി ഇങ്ങനെ– Remedies for Bad Experiences During Favorable Astrological Periods
നല്ല കാലത്തും മോശം അനുഭവങ്ങളോ? പ്രതിവിധി ഇങ്ങനെ
ഡോ. പി.ബി. രാജേഷ്
Published: June 18 , 2024 03:04 PM IST
1 minute Read
എല്ലാവർക്കും ശുക്രദശ നല്ലതാകണം എന്നില്ല
ദശാകാലം മോശമാണെങ്കിലും നല്ല ഫലങ്ങൾ ചിലപ്പോൾ കിട്ടാതെ പോകാം
Image Credit: kieferpix/Istock
“എനിക്ക് ശുക്രദശയാണ് എന്നിട്ടും ഇതാണ് ഗതി എങ്കിൽ ഇനി കഷ്ടകാലം വരുമ്പോൾ എങ്ങനെയായിരിക്കും?” പലപ്പോഴും ചിലരെങ്കിലുമൊക്കെ പറഞ്ഞു കേൾക്കുന്ന ഒരു ചോദ്യമാണിത്. അതുപോലെതന്നെ ചാരവശാലും വ്യാഴം അനുകൂലമായി സഞ്ചരിക്കുന്ന സമയത്തും ചിലരൊക്കെ നേട്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് അനുഭവിക്കുന്നതെന്നും പരാതി പറയാറുണ്ട്.
എല്ലാവർക്കും ശുക്രദശ നല്ലതാവണം എന്നില്ല. ജാതകത്തിൽ അത് അനുകൂല രാശിയിൽ ആയിരിക്കണം ഒപ്പം ആ ഗ്രഹത്തിന് ബലം ഉണ്ടാവുകയും വേണം. എന്നാൽ മാത്രമാണ് ദശാകാലം ഗുണകരമായി മാറുന്നത്. ചാരവശാൽ വ്യാഴം അനുകൂലമായി സഞ്ചരിക്കുന്ന കാലത്ത് ദശാകാലം മോശമാണെങ്കിലും നല്ല ഫലങ്ങൾ ചിലപ്പോൾ കിട്ടാതെ പോകാം. നല്ല കാലത്തും ചീത്ത ഫലങ്ങളാണ് അനുഭവിക്കുന്നതെങ്കിൽ ഒരു ജോത്സ്യനെ നേരിട്ട് കണ്ട് പ്രശ്നചിന്ത നടത്തുന്നതാണ് ഉത്തമം. ഒപ്പം ജാതക പരിശോധനയും ആകാം. പ്രതിവിധികൾ ചെയ്ത് ഇത് പരിഹരിക്കാൻ സാധിക്കുന്ന കാര്യമാണ്.
ലേഖകൻDr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337
English Summary:
Remedies for Bad Experiences During Favorable Astrological Periods
mo-astrology-shani-dosha 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 237dsn9ge9nq2oecsucods95ej mo-astrology-dosha mo-astrology-remedy
Source link