CINEMA

‘അവരുടെ അമ്മയെ ബഹുമാനിക്കണം, അല്ലാതെ മോങ്ങിയിട്ട് കാര്യമില്ല’; വിമർശനത്തിന് ബാലയുടെ മറുപടി

‘അവരുടെ അമ്മയെ ബഹുമാനിക്കണം, അല്ലാതെ മോങ്ങിയിട്ട് കാര്യമില്ല’; വിമർശനത്തിന് ബാലയുടെ മറുപടി | Bala Angry

‘അവരുടെ അമ്മയെ ബഹുമാനിക്കണം, അല്ലാതെ മോങ്ങിയിട്ട് കാര്യമില്ല’; വിമർശനത്തിന് ബാലയുടെ മറുപടി

മനോരമ ലേഖകൻ

Published: June 18 , 2024 09:58 AM IST

1 minute Read

ബാലയും മകൾ അവന്തികയും

മകൾ അവന്തികയ്ക്കൊപ്പമുള്ള പോസ്റ്റിൽ വിമർശന കമന്റുമായി എത്തിയ ആൾക്ക് തക്ക മറുപടിയുമായി നടൻ ബാല. ‘‘ഡാ അണ്ണാച്ചി… മക്കൾ വേണമെകിൽ ആദ്യം മകളുടെ അമ്മയെ റെസ്പക്ട് ചെയ്യണം… ഇല്ലാതെ എവടെ കിടന്നു മോങ്ങിയിട്ടു ഒരു കാര്യവുമില്ല.’’–ഇതായിരുന്നു ബാല പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു വന്നൊരു വിമർശന കമന്റ്. 

ഉടൻ തന്നെ എത്തി ബാലയുടെ മറുപടിയും. ‘‘എന്നെ വിമർശിച്ച് നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങൾ സ്വന്തം അച്ഛന്റെ സ്നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ. അദ്ദേഹം സന്തോഷിക്കും.’’–ഇതായിരുന്നു ബാലയുടെ മറുപടി. നടന്റെ മറുപടിക്കു കയ്യടികളുമായി നിരവധിപ്പേർ എത്തുകയുണ്ടായി. 

ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ടായിരുന്നു മകൾ അവന്തികയുടെ ഒരു വിഡിയോ ബാല സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. കണ്ണീർ കലർന്ന ഓർമകളുമായി ഇതാദ്യമായാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്നായിരുന്നു ബാല പറഞ്ഞത്.

‘‘എന്റെ പിറന്നാൾ ദിവസം തന്നെ കോടതിയിൽ വച്ച് എനിക്ക് എതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും, എന്റെ മാലാഖ പാപ്പു എനിക്കൊപ്പം നിൽക്കുകയും ‘അപ്പ’ എന്ന മാജിക് വാക്ക് പറയുകയും ചെയ്തു. ഹാപ്പി ഫാദേഴ്‌സ് ഡേ. എല്ലാ അച്ഛന്മാർക്കും ഈ നിമിഷം സമർപ്പിക്കുന്നു എന്നാണ് വിഡിയോയ്ക്ക് അടിക്കുറിപ്പായി ബാല എഴുതിയത്.

English Summary:
Bala answers a comment in his post on fathers day

7rmhshc601rd4u1rlqhkve1umi-list 1qno5tl2bih9enri7i5k76sdvu mo-entertainment-common-malayalammovienews mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button