പാകിസ്താന്റെ പക്കലുള്ളതിനേക്കാൾ ആണവായുധങ്ങൾ ഇന്ത്യയുടെ കൈയിൽ, ചൈന ആണവശേഷി വർധിപ്പിച്ചു- റിപ്പോർട്ട്


ന്യൂഡല്‍ഹി: ഇന്ത്യയുടെ കൈവശം പാകിസ്താന്‍റെ പക്കലുള്ളതിനേക്കാൾ ആണവായുധങ്ങളുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) റിപ്പോര്‍ട്ട്. ചൈന തങ്ങളുടെ ആണവശേഷി വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 172 ആണവായുധങ്ങളുള്ളപ്പോള്‍ പാകിസ്താന്റെ കൈവശം 170 ആണവായുധങ്ങളാണുള്ളത്. ചൈനയടെ പക്കല്‍ 2023 ജനുവരിയല്‍ 410 ആണവപോര്‍മുനകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2024 ജനുവരി ആയപ്പോഴേക്ക് അത് 500 ആയി വര്‍ധിച്ചുവെന്നും സിപ്രി റിപ്പോര്‍ട്ട് പറയുന്നു.


Source link

Exit mobile version