രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിനെത്തി ഭാവനയും ഗ്യാങ്ങും; വൻതാരനിര, നൃത്തം ചെയ്ത് താരസുന്ദരിമാർ
നടി രമ്യാ നമ്പീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ജൂൺ 12നായിരുന്നു വിവാഹം. പത്തുവർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
വിവാഹശേഷം കൊച്ചിയിലൊരുക്കിയ സത്‌കാരത്തിൽ ഇന്ദ്രൻസ്, ജയസൂര്യ, ജോമോൾ, ഭാവന, ശിൽപ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരൺമയി തുടങ്ങി സിനിമാമേഖലയിൽ നിന്ന് നിരവധി താരങ്ങൾ പങ്കെടുത്തു.
മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പുറത്തിറക്കിയ സംഗീത സംവിധായകനാണ് രാഹുൽ സുബ്രഹ്മണ്യൻ. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപ്പെൻ’ എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ജോ ആന്റ് ദി ബോയ്, സെയ്‌ഫ്, മേപ്പടിയാൻ, ഹോം തുടങ്ങിയ ചിത്രങ്ങളിലും രാഹുൽ സംഗീതമൊരുക്കി. രാഹുലിന്റെ വിവാഹചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
View this post on Instagram
A post shared by Tuesday Lights (@tuesdaylights)
View this post on Instagram
A post shared by Tuesday Lights (@tuesdaylights)
View this post on Instagram
A post shared by Neelakkuyil Entertainments (@neelakkuyil_entertainments)
Source link