KERALAMLATEST NEWS
സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം; തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടി അധിക്ഷേപത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ 18കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങുന്നത്. നെടുമങ്ങാട് സ്വദേശിയായ ഒരു യുവാവുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നെന്നും ഈ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സമൂഹമാദ്ധ്യമങ്ങളിൽ പെൺകുട്ടിയെ അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.
നിലവിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Source link