HEALTH

ജപ്പാനിൽ ആശങ്കയായി എസ്ടിഎസ്എസ് വ്യാപനം; ലക്ഷണങ്ങളും പ്രതിരോധവും അറിയാം

എസ്ടിഎസ്എസ് വ്യാപനം; ലക്ഷണങ്ങളും പ്രതിരോധവും – STSS | Streptococcal Toxic Shock Syndrome | Bacteria

ജപ്പാനിൽ ആശങ്കയായി എസ്ടിഎസ്എസ് വ്യാപനം; ലക്ഷണങ്ങളും പ്രതിരോധവും അറിയാം

ആരോഗ്യം ഡെസ്ക്

Published: June 17 , 2024 02:34 PM IST

1 minute Read

പനിയും സമാനമായ രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാസ്ക് ധരിക്കുക

Representative Image. Photo Credit : Jaaokun / Shutterstock.com

ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ ബാധയിലൂടെ ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അഥവാ ‘ഫ്ലഷ് ഇൗറ്റിങ്’ ബാക്ടീരിയൽ ഇൻഫെക്‌ഷൻ ജപ്പാനിൽ വ്യാപിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ മാത്രം ആയിരം പേരെങ്കിലും ഈ  രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്കുകൾ. ജൂൺ 2 വരെയുള്ള കണക്കനുസരിച്ച് ജപ്പാനിൽ മാത്രം 977 പേരെ ഇതു ബാധിച്ചതായി ടോക്കിയോ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഒാഫ് ഇൻഫെക്‌ഷ്യസ് ഡിസീസിന്റെ റിപ്പോർട്ടിൽ പറയുന്നു. അടിയന്തര വൈദ്യസഹായം തേടേണ്ട ഈ രോഗം ചിലരിൽ ഗുരുതരമാകാനും 48 മണിക്കൂറിനുള്ളിൽ മരണത്തിനു കാരണമാകുന്നതായുമാണ് റിപ്പോർട്ട്. 

Representative Image. Photo Credit : Triloks / Shutterstock.com

മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമ്പോഴാണ് ജീവനു ഭീഷണിയാകുന്നത്. നിലവിൽ രോഗം പടരാനുളള കാരണവും തീവ്രതയും വ്യക്തമല്ലെങ്കിലും കോവിഡ് പ്രതിരോധ മുൻകരുതലുകൾ തന്നെ ഈ രോഗത്തിനും എടുക്കുന്നതാണ് അഭികാമ്യമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗ ലക്ഷണങ്ങൾ∙ പനി∙ പേശി വലിവ്∙ ശരീര വേദന∙ ഛർദ്ദിപ്രതിരോധം∙ വ്യക്തിശുചിത്വം പാലിക്കണം.∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവൽ കൊണ്ട് മുഖം പൊത്തിപിടിക്കുക∙ കൃത്യമായ ഇടവേളകളിൽ സോപ്പു ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ കഴുകുക∙ പനിയും സമാനമായ രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാസ്ക് ധരിക്കുക∙ സാമൂഹിക അകലം പാലിക്കുക∙ ഡോക്ടറുടെ നിർദേശപ്രകാരം ബാൻ‍ഡേജ് ഉപയോഗിച്ച് മുറിവുകൾ കെട്ടിവയ്ക്കുക∙ രോഗികൾ ഉപയോഗിച്ച പാത്രങ്ങളോ മറ്റു വസ്തുക്കളോ തൊടാതിരിക്കുക

English Summary:
Rising STSS Infections in Japan: Key Symptoms and Prevention Strategies

mo-health-covid19 4lt8ojij266p952cjjjuks187u-list mo-health-infectiousdiseases 6r3v1hh4m5d4ltl5uscjgotpn9-list mo-health-bacteria mo-health-pandemic bgtj3pavv39quf03hi6bsrcjc mo-news-world-countries-japan


Source link

Related Articles

Back to top button