കേരളകൗമുദി പ്രതിഭാ പുരസ്‌കാരം ആർ.സുശീൽ രാജിന് സമ്മാനിച്ചു

കേരളകൗമുദി പ്രതിഭ പുരസ്കാരം ആർ.സുശീൽ രാജിന് മന്ത്രി ജി.ആർ അനിൽ സമ്മാനിക്കുന്നു. സുശീൽ രാജിന്റെ ഭാര്യ പ്രമീള സുശീൽ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി റെജി എന്നിവർ സമീപം

തിരുവനന്തപുരം: കേരളകൗമുദി പ്രതിഭാ പുരസ്‌കാരം ഗ്രന്ഥകാരൻ ആർ.സുശീൽ രാജിന് മന്ത്രി ജി.ആർ.അനിൽ സമ്മാനിച്ചു. ആഗോള തലത്തിൽ പ്രശസ്തി നേടിയ ഫ്രീ മേസൺസ് ക്ളബ്ബിന്റെ ചരിത്രം പറയുന്ന ‘ഫ്രറ്റേണിറ്റി എറ്റേണൽ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ആർ,​സുശീൽ രാജ്. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി റെജി,​ സുശീൽ രാജിന്റെ ഭാര്യ പ്രമീള സുശീൽ, ബാബു സെബാസ്റ്റ്യൻ,​ മഞ്ജു പ്രകാശ് കുട്ടി,​ അപർണ പ്രകാശ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.


Source link

Exit mobile version