യുവധാര സാഹിത്യ പുരസ്‌കാരം സി.ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും

തിരുവനന്തപുരം: ഡി.വൈ.എഫ്‌.ഐയുടെ മുഖമാസിക യുവധാര ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് സി.ആർ പുണ്യയും (കഥ-ഫോട്ടോ)​ റോബിൻ എഴുത്തുപുരയും (കവിത-എളാമ്മയുടെ പെണ്ണ്)​ അ‍ർഹരായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ കുരീപ്പുഴ ശ്രീകുമാർ അറിയിച്ചു. കഥാവിഭാഗം പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ:വിമീഷ് മണിയൂർ (ജവഹർ),ഹരികൃഷ്ണൻ തച്ചാടൻ (പാത്തുമ്മയുടെ വീട്),പി.എം മൃദുൽ (ജലശയ്യയിൽ കുളിരമ്പിളി). കവിതാവിഭാഗം പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ:സിനാഷ (എവിടെയാണെന്ന് ചോദിക്കരുത്),ആർ.ബി അബ്ദുൾറസാക്ക് (പാടവരിയും കാറ്റുവിളി നൃത്തവും),കെ.വി അർജുൻ (കടൽ വറ്റുമ്പോഴുള്ള മീനുകൾ). കുരീപ്പുഴ ശ്രീകുമാർ,വിനോദ് വൈശാഖി,ഷീജ വക്കം എന്നിവരടങ്ങുന്ന ജൂറി കവിതാപുരസ്‌കാരങ്ങളും സന്തോഷ് എച്ചിക്കാനം,കെ.രേഖ,ഡോ.എ.കെ അബ്ദുൾ ഹക്കിം എന്നിവരടങ്ങുന്ന ജൂറി കഥാപുരസ്‌കാരങ്ങളും തിരഞ്ഞെടുത്തു. യുവധാര പബ്ലിഷർ വി.കെ സനോജ്,ചീഫ് എഡിറ്റർ വി. വസീഫ്,മാനേജർ എം.ഷാജർ,എഡിറ്റർ ഡോ.ഷിജൂഖാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സാ​ന്ദീ​പ​നി​ ​സേ​വാ​ ​പു​ര​സ്കാ​രം
സീ​മാ​ ​ജി​ ​നാ​യ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ല​ടി​ ​സാ​ന്ദീ​പ​നി​ ​സേ​വാ​ ​ട്ര​സ്റ്റ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സാ​ന്ദീ​പ​നി​ ​സേ​വാ​ ​പു​ര​സ്കാ​രം​ ​ച​ല​ച്ചി​ത്ര​ ​ടി.​വി​ ​താ​ര​വും​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ക​യു​മാ​യ​ ​സീ​മാ​ ​ജി.​ ​നാ​യ​ർ​ക്ക്.​ 10,001​ ​രൂ​പ​യും​ ​പ്ര​ശം​സാ​പ​ത്ര​വും​ ​ഫ​ല​ക​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്കാ​രം.​ 23​ന് ​കാ​ല​ടി​ ​ബോ​ധാ​ന​ന്ദ​ ​ആ​ശ്ര​മം​ ​ഗ്രൗ​ണ്ടി​ൽ​ ​വൈ​കി​ട്ട് 4.40​ന് ​ന​ട​ക്കു​ന്ന​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​വി​ജി​ ​ത​മ്പി​ ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ക്കും.​ ​ജ​നം​ ​ടി.​വി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ചെ​ങ്ക​ൽ​ ​എ​സ്.​രാ​ജ​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​മു​ഖ്യാ​തി​ഥി​യാ​കും.

ഗൗ​രി​ ​ല​ക്ഷ്മി​ ​ഭാ​യി​ക്കും
രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നും
ചി​ത്തി​ര​ ​തി​രു​നാ​ൾ​ ​പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ലാ​-​സാം​സ്കാ​രി​കം,​ ​പൊ​തു​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​രം​ഗ​ങ്ങ​ളി​ൽ​ ​സം​ഭാ​വ​ന​ ​ചെ​യ്ത​വ​ർ​ക്ക് ​ശ്രീ​ ​ചി​ത്തി​ര​ ​തി​രു​നാ​ൾ​ ​ട്ര​സ്റ്റ് ​ന​ൽ​കു​ന്ന​ 2022​ലെ​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡി​ന് ​തി​രു​വി​താം​കൂ​ർ​ ​രാ​ജ​കു​ടും​ബാം​ഗം​ ​അ​ശ്വ​തി​ ​തി​രു​നാ​ൾ​ ​ഗൗ​രി​ ​ല​ക്ഷ്മി​ ​ഭാ​യി​യും​ 2023​ലെ​ ​അ​വാ​ർ​ഡി​ന് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റും​ ​അ​ർ​ഹ​രാ​യി.​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യും​ ​ഫ​ല​ക​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്കാ​രം.​ 23​ന് ​വൈ​കി​ട്ട് 5​ന് ​ത​മ്പാ​നൂ​ർ​ ​ഹൈ​സി​ന്ത് ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ക്കു​മെ​ന്ന് ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​നും​ ​മു​ൻ​ ​അം​ബാ​സ​ഡ​റു​മാ​യ​ ​ടി.​പി.​ശ്രീ​നി​വാ​സ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.
ടി.​പി.​ശ്രീ​നി​വാ​സ​ൻ,​ ​ടി.​സ​തീ​ഷ് ​കു​മാ​ർ,​ ​പി.​കെ.​ലം​ബോ​ദ​ര​ൻ​ ​നാ​യ​ർ,​ ​കേ​ണ​ൽ​ ​ആ​ർ.​ജി.​നാ​യ​ർ,​ ​ചി​ത്തി​ര​ ​തി​രു​നാ​ൾ​ ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​സ്.​പു​ഷ്പ​വ​ല്ലി​ ​എ​ന്നി​വ​രാ​ണ് ​ജേ​താ​ക്ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​ച​ട​ങ്ങി​ൽ​ ​ടി.​പി.​ശ്രീ​നി​വാ​സ​ൻ​ ​എ​ഴു​തി​യ​ ​’​ഡി​പ്ലോ​മ​സി​ ​ലി​ബ​റേ​റ്റ​ഡ്’​ ​എ​ന്ന​ ​പു​സ്ത​കം​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ന് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.


Source link
Exit mobile version