ചില മാദ്ധ്യമ പ്രവർത്തകർ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു : ജി.സുധാകരൻ

ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അഴിമതിക്കാരെയും ക്രിമിനലുകളെയും പ്രോത്സാഹിപ്പിക്കുന്നതായി മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. എൻ.വി.പ്രഭു സ്മാരക പത്രപ്രവർത്തക പുരസ്കാര സമർപ്പണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ക്രിമിനലുകൾ നുളയ്ക്കുകയാണ്. 90 ശതമാനം പേർക്കും മാദ്ധ്യമങ്ങളുമായി ബന്ധമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഭീകരവാദമാക്കി മാറ്റുന്നു. സത്യവും നീതിയും കാട്ടുന്നവരെ കല്ലെറിയുന്നു, കള്ളം പറയുന്ന പത്രപ്രവർത്തകർ പണി വിട്ടു പോകണം. പത്രത്താളുകളിൽ ഇഴയുന്നത് പുഴുവല്ല,​ അക്ഷരമാണ്. വജ്രമാണ് അക്ഷരം. താൻ

മോദിയെ പുകഴ്ത്തിയെന്ന് വാർത്ത വന്നു. മോദി ശക്തനായ ഭരണാധികാരിയെന്നാണ് പറഞ്ഞത്. മോദി മോശക്കാരനെന്നാണോ പറയേണ്ടത്. ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് പിണറായിയെപ്പറ്റിയെന്ന് വ്യാഖ്യാനിച്ചു.

മാധ്യമങ്ങളാകുന്ന നാലാം തൂണാണ് ജനാധിപത്യത്തിന് സ്ഥിരതയുണ്ടാക്കുന്നതെന്നും സത്യം കണ്ടെത്തലാണ് പത്രപ്രവർത്തനമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എൻ.വി. പ്രഭു സ്മാരക പത്രപ്രവർത്തക പുരസ്‌കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബിന് അദ്ദേഹം സമർപ്പിച്ചു. ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങിയ ലിയാ കെ.സണ്ണിക്ക് എൻ.വി. പ്രഭു സ്മാരക ധനപുരസ്‌കാരവും നൽകി. സീനിയർ ജേണലിസ്റ്റ് യൂണിയൻ കേരള സംസ്ഥാന കമ്മിറ്റിയംഗം പി.ജയനാഥ് അദ്ധ്യക്ഷത വഹിച്ചു.


Source link

Exit mobile version