SPORTS

ഡേ​​​​വി​​​​ഡ് വീ​​​​സ് വി​​​​ര​​​​മി​​​​ച്ചു


ആ​​​​ന്‍റി​​​​ഗ്വ: ന​​​​മീ​​​​ബി​​​​യ​​​​യു​​​​ടെ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ഡേ​​​​വി​​​​ഡ് വീ​​​​സ് അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ക്രി​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ചു. ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു വീ​​​​സി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര മ​​​​ത്സ​​​​രം. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 12 പ​​​​ന്തി​​​​ൽ 27 റ​​​​ണ്‍​സു​​​​മാ​​​​യി മി​​​​ക​​​​ച്ച ബാ​​​​റ്റിം​​​​ഗാ​​​​ണ് വീ​​​​സ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ജ​​​​നി​​​​ച്ച താ​​​​രം ന​​​​മീ​​​​ബി​​​​യ​​​​യ്ക്കാ​​​​യി മൂ​​​​ന്നു ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ക​​​​ളി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2013ൽ ​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കാ​​​​യി ട്വ​​​​ന്‍റി 20യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ച്ചു. 2015ലാ​​​​ണ് ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലെ അ​​​​ര​​​​ങ്ങേ​​​​റ്റം. 2016 ലോ​​​​ക​​​​ക​​​​പ്പി​​​​ലും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചു. 2021ൽ ​​​​ന​​​​മീ​​​​ബി​​​​യ​​​​യ്ക്കാ​​​​യി ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ക​​​​ളി​​​​ച്ചു. ടീ​​​​മി​​​​നെ സൂ​​​​പ്പ​​​​ർ 12ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. 54 ട്വ​​​​ന്‍റി 20 അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 624 റ​​​​ണ്‍​സും 59 വി​​​​ക്ക​​​​റ്റും നേ​​​​ടി. 15 ഏ​​​​ക​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​ 330 റ​​​​ണ്‍​സുണ്ട്. 15 വി​​​​ക്ക​​​​റ്റു​​​​ക​​​​ളും വീ​​​​ഴ്ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


Source link

Related Articles

Back to top button