റഷ്യൻ ജയിലിൽ ബന്ദിനാടകം
മോസ്കോ: റഷ്യൻ ജയിലിൽ ഗാർഡുകളെ തടവിലാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ദൗത്യസേന വധിച്ചതായി റിപ്പോർട്ട്. തെക്കൻ നഗരമായ റോസ്തോവ് ഓൺ ഡോണിൽ വിചാരണത്തടവുകാർക്കുള്ള ജയിലിലായിരുന്നു സംഭവം. ഐഎസ് ബന്ധമുള്ള ആറ് തടവുകാർ രണ്ടു ജയിൽ ഗാർഡുകളെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇവർതന്നെ പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടിയോടു സാദൃശ്യമുള്ള ബാൻഡ് തലയിൽ കെട്ടിയവരെ വീഡിയോയിൽ കാണാമെന്ന് റഷ്യൻ മാധ്യമങ്ങൾ പറഞ്ഞു. തങ്ങൾ ഐഎസ് അംഗങ്ങളാണെന്നും ഇവർ പറയുന്നുണ്ട്. ജയിലിനിന്നു രക്ഷപ്പെടാനായി വാഹനവും ആയുധവും ഇവർ ആവശ്യപ്പെട്ടു. പ്രത്യേക സുരക്ഷാസംഘം ജയിലിലേക്ക് ഇരച്ചുകയറി തടവുകാരെ നേരിട്ട് ഗാർഡുകളെ മോചിപ്പിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏതാനും തടവുകാർ കൊല്ലപ്പെട്ടതായും പറയുന്നു.
Source link