ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരരുമായുള്ള പോരാട്ടത്തിൽ എട്ട് ഇസ്രേലി സൈനികർകൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച റാഫയിലെ തലാ അൽ സുൽത്താനിൽ ഭീകരർ സൈനികരെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. ഇസ്രേലി സേനയുടെ ബുൾഡോസറാണ് ഭീകരർ ആദ്യം ആക്രമിച്ചത്. ഇതിലെ ജീവനക്കാരെ രക്ഷിക്കാൻ സൈനികർ എത്തിയപ്പോൾ രണ്ടാമത്തെ ആക്രമണമുണ്ടായി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രേലി സേന അറിയിച്ചു. ജനുവരിയിൽ ഗാസയിലെ രണ്ടു കെട്ടിടത്തിലുണ്ടായ സ്ഫോടനങ്ങളിൽ 21 ഇസ്രേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഗസാ യുദ്ധത്തിൽ ഇസ്രേലി സേനയിലെ 307 സൈനികർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Source link