കോട്ടയം: കേരളത്തെ സ്വതന്ത്രരാജ്യമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാനങ്ങൾ വിദേശകാര്യ മന്ത്രാലയം വഴിയാണ് മറ്റ് രാജ്യങ്ങളെ ബന്ധപ്പെടുന്നത്. കേരളം നയതന്ത്ര,വിദേശകാര്യ നിയമങ്ങൾ ലംഘിച്ച് ഇടപെടലുകൾ നടത്താൻ ശ്രമിക്കുകയാണ്. ഇന്ത്യൻ യൂണിയന്റെ ഭാഗമല്ല കേരളമെന്നാണ് സർക്കാർ നിലപാട്. അമിതാധികാര പ്രയോഗമാണ് നടത്തുന്നത്. ഇന്നലെ രണ്ട് പ്രവാസി സുഹൃത്തുക്കളുടെ സംസ്‌കാര ചടങ്ങ് തിരുവനന്തപുരത്ത് നടന്നിട്ടും അവിടേക്ക് പോകാതെ ലോക കേരളസഭയുടെ ഡിന്നർ കഴിക്കാനാണ് മുഖ്യമന്ത്രി പോയതെന്നും അദ്ദേഹം പറഞ്ഞു.
Source link