WORLD
കോംഗോയിലെ കലാപം അവസാനിപ്പിക്കാൻ നടപടി വേണമെന്നു മാർപാപ്പ

വത്തിക്കാൻ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നടന്നുവരുന്ന കലാപം അവസാനിപ്പിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും കോംഗോ സർക്കാരിനോടും രാജ്യാന്തര സമൂഹത്തോടും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ വത്തിക്കാനിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. സംഘർഷങ്ങളുടെയും കൂട്ടക്കൊലകളുടെയും വേദനാജനകമായ വാർത്തകളാണ് കോംഗോയിലെ കിഴക്കൻ മേഖലയിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വരുന്നതെന്നും ആയിരങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Source link