പുതിയ സർക്കാരിന്റെ വരവിൽ ഓഹരിവിപണി പുതിയ ഉയരം സ്വന്തമാക്കി. മുന്നിലുള്ള ഒരുവർഷ കാലയളവിൽ ഇന്ത്യൻ സൂചികകൾ 15 ശതമാനം വരെ ഉയരാം. സാന്പത്തിക മേഖലയ്ക്ക് ഉൗർജം പകരുന്ന തീരുമാനങ്ങൾ ധനമന്ത്രാലയത്തിൽനിന്നു പുറത്തുവന്നാൽ പണപ്പെരുപ്പം കൈപ്പിടിയിലാക്കിയാൽ രൂപയുടെ മൂല്യത്തിലും തിരിച്ചുവരവ് സാധ്യമാകും. കേന്ദ്രബജറ്റും നൂറു ദിവസങ്ങളിലെ കർമപദ്ധതികളുടെ തിളക്കത്തെയും ആശ്രയിച്ചാവും ഇനിയുള്ള ഓരോ ചുവടുവയ്പും. പ്രമുഖ നാണയങ്ങൾക്കു മുന്നിൽ എട്ടു പതിറ്റാണ്ടായി കരുത്തോടെ നിലനിൽക്കുന്ന ഡോളറിന്റെ കോട്ടയ്ക്കു വിള്ളൽ സംഭവിക്കുമോ? സാന്പത്തിക രംഗം ഉറ്റുനോക്കുകയാണ്. സൗദി അറേബ്യയുമായി 1944 കാലഘട്ടത്തിൽ ഉറപ്പിച്ച പെട്രോ-ഡോളർ കരാറിൽനിന്നു റിയാദ് പിൻമാറി. പുതിയ സാഹചര്യത്തിൽ ഡോളറിന്റെ സ്വാധീനം കുറയമോയെന്ന് യൂറോപ്യൻ ഫണ്ടുകൾ ഹരിച്ചും ഗുണിച്ചുമെല്ലാം വിലയിരുത്തുന്ന തിരക്കിലാണ്. ഡോളറിനെ തഴഞ്ഞു ഡോളറിനെ തഴഞ്ഞു സ്വർണത്തെ ഹെഡ്ജിംഗിനായി ഫണ്ടുകൾ ആശ്രയിച്ചാൽ ആഗോളതലത്തിൽ മഞ്ഞലോഹ ഡിമാൻഡ് 25 ശതമാനത്തിലധികം ഉയരാം. അവസരം നേട്ടമാക്കാൻ ബ്രിട്ടീഷ് പൗണ്ടും യൂറോയും സ്വിസ് ഫ്രാങ്കും മത്സരിക്കും. ഏഷ്യയിൽ ജാപ്പനീസ് യെന്നും ചൈനീസ് യുവാനും കൂടുതൽ കരുത്തു നേടാം. അഞ്ചു ട്രില്യൻ ഡോളറിലെത്തിയ ഇന്ത്യൻ ഓഹരിവിപണിക്കും നമ്മുടെ നാണയത്തിനും എത്രമാത്രം തിളങ്ങാനാകുമെന്ന കാര്യത്തിൽ ധനമന്ത്രാലയത്തിനു വ്യക്തമായ ധാരണയില്ല, അവർ ചിന്തിച്ച് തുടങ്ങുന്നതേയുള്ളു. ആർബിഐ ഉണർന്നു പ്രവർത്തിച്ചാൽ 83.56ൽനിന്നു രൂപയെ ശക്തമാക്കാമെങ്കിലും മൂല്യമുയരുന്നതിനോടു കേന്ദ്രബാങ്ക് യോജിക്കില്ല. കയറ്റുമതിയെയും ഇറക്കുമതിയെയും ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചുനിർത്തി ചരടുവലിക്ക് മാത്രമേ ധനമന്ത്രാലയം മുതിരൂ. സൂചികകൾ തിളങ്ങി ഓഹരിയിലേക്കു തിരിഞ്ഞാൽ രണ്ടാം വാരവും ഇന്ത്യൻ സൂചികകൾ തിളങ്ങി. സെൻസെക്സ് 299 പോയിന്റും നിഫ്റ്റി 175 പോയിന്റും കയറി. നിഫ്റ്റി രണ്ടു തവണ റിക്കാർഡ് പുതുക്കി. വാരാന്ത്യദിനം സർവകാല റിക്കാർഡായ 23,490.40 വരെ ഉയർന്നു. മുൻവാരത്തിലെ 23,390 പോയിന്റിൽനിന്ന് നിഫ്റ്റി വ്യാപാരാന്ത്യം 23,451ലാണ്. ഈ വാരം 23,555നെ ലക്ഷ്യമാക്കി ഓപ്പണ്‍ ചെയ്യാം. ഇന്ന് ബക്രീദ് അവധിയാണ്. ഇടപാടുകൾ നാലു ദിവസങ്ങളിലേക്ക് ഒതുങ്ങുമെന്നതു കുതിച്ചുചാട്ടത്തെ തടയും. ആദ്യ തടസം കടന്നാൽ 23,659ലെ രണ്ടാം പ്രതിരോധ മേഖലയിൽ ശക്തി പരീക്ഷിക്കാം. വിദേശത്തുനിന്ന് പ്രതികൂല വാർത്തകൾ വന്നാൽ 23,382-23,113 പോയിന്റിൽ താങ്ങുണ്ട്. വിപണിയെ പ്രതിദിന ചാർട്ടിലുടെ വീക്ഷിച്ചാൽ എംഎസിഡി, പരാബൊളിക്ക് എസ്എആർ എന്നിവ ബുള്ളിഷാണ്. സൂപ്പർ ട്രെൻഡ് 23,592ൽ പ്രതിരോധം തീർത്ത് സെല്ലിംഗ് മൂഡിലാണ്. നിഫ്റ്റി ഫ്യൂച്ചറിൽ ജൂണ്‍ സീരീസ് 23,334ൽനിന്ന് 23,466ലേക്കു കയറി. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റ് 146.3 ലക്ഷം കരാറുകളിൽനിന്ന് 149 ലക്ഷമായി. റിക്കാർഡ് പ്രകടനം കാഴ്ചവച്ച ആവേശത്തിലാണ് സെൻസെക്സ്. സൂചിക 76,693ൽനിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 77,145 പോയിന്റുവരെ സഞ്ചരിച്ചശേഷം ക്ലോസിംഗിൽ 76,992ലാണ്. അനുകൂല വാർത്തകൾക്കു സൂചികയെ 77,314ലേക്കും തുടർന്ന് 77,636ലേക്കും ഉയർത്താനാകും. വില്പനസമ്മർദം ഉടലെടുത്താൽ 76,500ലും 76,008ലും താങ്ങുണ്ട്. രൂപ ദുർബലം ഡോളറിനു മുന്നിൽ രൂപ 83.46ൽനിന്ന് 83.56ലേക്കു ദുർബലമായി. 83.40-83.60 റേഞ്ചിൽ ഈ വാരം സഞ്ചരിച്ചു പുതിയ ദിശ കണ്ടെത്താൻ ശ്രമിക്കാം. വിദേശ ധനകാര്യസ്ഥാപനങ്ങൾ 5175 കോടി രൂപയുടെ നിക്ഷേപത്തിനു കാണിച്ച ഉത്സാഹം റിക്കാർഡ് കുതിപ്പിന് അവസരമൊരുക്കി. രണ്ടു ദിവസങ്ങളിലായി അവർ 3144 കോടി രൂപയുടെ വില്പനയും നടത്തി. ആഭ്യന്തരഫണ്ടുകൾ 6847 കോടി രൂപ നിക്ഷേപം നടത്തി, 554 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അന്താരാഷ്ട്ര സ്വർണവില ഉയർന്നു. പുതിയ നിക്ഷേപങ്ങൾക്കു ഫണ്ടുകൾ കാണിച്ച ഉത്സാഹവും ഡോളറിലെ ചാഞ്ചാട്ടവും നിക്ഷേപകരെ മഞ്ഞലോഹത്തിലേക്ക് അടുപ്പിച്ചു. ട്രോയ് ഒൗണ്‍സിന് 2292 ഡോളറിൽനിന്ന് 2332ലേക്ക് ഉയർന്നു. 2356 ഡോളറിൽ പ്രതിരോധമുണ്ട്. ചൂടുപിടിച്ച് എണ്ണ രാജ്യാന്തര ക്രൂഡ് ഓയിൽ നാലു ശതമാനം കയറി. എണ്ണ ഉത്പാദനം നിയന്ത്രിക്കാനുള്ള നീക്കങ്ങളും വേനൽക്കാല ഡിമാൻഡ്, ഇന്ധനങ്ങളുടെ ആവശ്യകത വർധിപ്പിക്കുമെന്ന വിലയിരുത്തലും എണ്ണ ചൂടുപിടിക്കാൻ കാരണമായി. ഓഗസ്റ്റ് അവധി ബാരലിന് 82.65 ഡോളറിലെത്തി. ഡോളർ മൂല്യത്തിലെ ചാഞ്ചാട്ടം എണ്ണയെ 90 ഡോളർ വരെ ഉയർത്താമെങ്കിലും 95ലേക്കും 100 ഡോളറിലേക്കും ദിശ തിരിഞ്ഞിട്ടില്ല.

Source link