തിരുവനന്തപുരം: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം അടുത്തയാഴ്ച തുടങ്ങും. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് നോർക്ക മുഖേന നൽകുക.
തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ നോർക്ക തയ്യാറാക്കി വരികയാണ്. പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചാലുടൻ ധനവകുപ്പ് തുക അനുവദിക്കും. മരിച്ചവരുടെ ആശ്രിതർക്കായിരിക്കും ആദ്യം സഹായം നൽകുക. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങി. പ്രത്യേക നടപടിക്രമങ്ങൾ രൂപീകരിച്ച് അതുപ്രകാരമായിരിക്കും പണം വിതരണം ചെയ്യുക.
Source link