WORLD

സുപ്രധാനവിഷയങ്ങളിൽ ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധം-മോദിയുമായി കൂടിക്കാഴ്ച നടത്തി ട്രൂഡോ


റോം: സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇറ്റലിയിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. തുടർനടപടികളുണ്ടാകേണ്ട സുപ്രധാനമായ കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എന്നാൽ വരുംകാലങ്ങളിൽ ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്- ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.


Source link

Related Articles

Back to top button