പാകിസ്താനിൽ 12 വയസ്സുകാരിയെ 72-കാരന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമം, തടഞ്ഞ് പോലീസ്


ഇസ്‌ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പാകിസ്താനിലെ ചര്‍സദ്ദ ടൗണിലാണ് സംഭവം. അഞ്ച് ലക്ഷം പാകിസ്താനി രൂപ വാങ്ങിയാണ് പിതാവ് മകളെ വിവാഹം ചെയ്തുനല്‍കാന്‍ ശ്രമിച്ചത്. ‘വരനാ’യ 72-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, നിക്കാഹ് നടക്കുന്നതിന് മുമ്പ് പോലീസ് ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


Source link

Exit mobile version