ആ​​ഫ്രി​​ക്ക ഞെ​​ട്ടി


സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ്: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ഡി​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​ട്ടി​​മ​​റി​​യി​​ൽ​​നി​​ന്ന് ക​​ഷ്ടി​​ച്ചു ര​​ക്ഷ​​പ്പെ​​ട്ടു. നേ​​പ്പാ​​ളി​​നോ​​ട് ഒ​​രു റ​​ണ്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ത​​ടി​​ത​​പ്പി​​യ​​ത്. ഗ്രൂ​​പ്പി​​ലെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കാ​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു സാ​​ധി​​ച്ചു. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 115/7 (20). നേ​​പ്പാ​​ൾ 114/7 (20). ഒ​​രു റ​​ണ്‍ ജ​​യം ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങേ​​ണ്ടി​​വ​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് മി​​ക​​ച്ച സ്കോ​​ർ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​യി​​ല്ല. റീ​​സ് ഹെ​​ൻ റി​​ക്ക​​സാ​​യി​​രു​​ന്നു (49 പ​​ന്തി​​ൽ 43) ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ട്രി​​സ്റ്റ​​ൻ സ്റ്റ​​ബ്സ് 18 പ​​ന്തി​​ൽ 27 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​ നി​​ന്നു. 116 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ നേ​​പ്പാ​​ളി​​നു​​വേ​​ണ്ടി ആ​​സി​​ഫ് ഷെ​​യ്ഖ് (49 പ​​ന്തി​​ൽ 42), അ​​നി​​ൽ കു​​മാ​​ർ ഷാ (24 ​​പ​​ന്തി​​ൽ 27) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി. നാ​​ല് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ത​​ബ്ര​​യി​​സ് ഷം​​സി​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.


Source link

Exit mobile version