ബ്ലാസ്റ്റേഴ്സ് തായ്ലൻഡിലേക്ക്
കൊച്ചി: പ്രീസീസണ് തയാറെടുപ്പുകള്‍ക്കായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തായ്ലന്ഡിലേക്ക്. ജൂലൈ രണ്ടു മുതല്‍ 22 വരെ തായ്ലന്ഡിലെ ചോന്‍ബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്. പുതുതായി നിയമിതനായ മുഖ്യപരിശീലകന്‍ മിക്കേല്‍ സ്റ്റാറേ ടീമിന്റെ ചുമതല ഏറ്റെടുക്കും; ഒപ്പം കളിക്കാരും മറ്റുള്ളവരും തായ്ലന്ഡില് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. അക്കാദമിയില്‍നിന്നുള്ള ചില പുതിയ മുഖങ്ങളും തായ്ലൻഡിലെ ക്യാന്പിൽ ചേരുമെന്നാണ് പ്രതീക്ഷ. ജൂലൈ 26ന് തുടങ്ങുന്ന 133-ാമത് ഡ്യൂറന്‍ഡ് കപ്പിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ക്കായി മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ഈ പ്രീ സീസണ് ടൂറില്‍ തായ്ലന്ഡിലെ ഫുട്ബോള്‍ ക്ലബ്ബുകള്‍ക്കെതിരേ മൂന്ന് സൗഹൃദമത്സരങ്ങളും ബ്ലാസ്റ്റേഴ്സ് കളിക്കും.
Source link