ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തനത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച പത്തു സ്കൂളുകളിൽ ഇന്ത്യയിൽനിന്ന് റയാൻ ഇന്റർനാഷണൽ സ്കൂളും. ഇംഗ്ലണ്ടിലെ ടി 4 എഡ്യുക്കേഷൻ ഏർപ്പെടുത്തിയ അന്താരാഷ്ട്ര അവാർഡിനാണ് ഡൽഹി വസന്ത്കുഞ്ജിലെ റയാൻ ഇന്റർനാഷണൽ സ്കൂൾ അർഹമായത്. ആഗോളതലത്തിൽ ഫൈനലിലെത്തിയ പത്തു സ്കൂളുകളിൽ ഇന്ത്യയിൽനിന്നുള്ള ഏക സ്കൂളാണ് റയാൻ. പരിസ്ഥിതിബോധമുള്ള തലമുറയെ വാർത്തെടുക്കാൻ എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾക്കായി പരിസ്ഥിതിസൗഹാർദ ക്ലാസുകൾ പതിവായി സംഘടിപ്പിക്കുന്നുണ്ടെന്ന് റയാൻ ഗ്രൂപ്പ് ചെയർമാൻ ഡോ. അഗസ്റ്റിൻ എഫ്. പിന്റോയും മാനേജിംഗ് ഡയറക്ടർ ഡോ. ഗ്രേസ് പിന്റോയും അറിയിച്ചു. അക്സഞ്ചർ, അമേരിക്കൻ എക്സ്പ്രസ്, ലേമാൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ടി 4 എഡ്യുക്കേഷൻ മത്സരം സംഘടിപ്പിച്ചത്.

Source link